കോഴിക്കോട് മാറണം -ശശി തരൂർ

കോഴിക്കോട് മാറണം -ശശി തരൂർ

M
MathrubhumiSource Link
കോഴിക്കോട് : പാളയത്തെ തൊഴിലാളികളെയും കോഴിക്കോടിന്റെ യുവതയെയും വയോജനങ്ങളെയും ചേർത്തുനിർത്തി ആവേശംനിറച്ച് ശശി തരൂർ എം.പി. കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഫൈസൽ ബാബുവിന്റെയും നോർത്തിലെ സ്ഥാനാർഥി കെ. ജയന്തിന്റെയും പ്രചാരണപരിപാടികളിലാണ് ശശി തരൂർ എത്തിയത്. To advertise here, പാളയം മാർക്കറ്റ് സിങ്കപ്പൂരിലേത് പോലെയാകും പാളയം ജയന്തി ബിൽഡിങ്ങിന് സമീപത്തെ പരിപാടിക്കെത്തിയപ്പോൾ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. കോഴിക്കോടിന്റെ അടയാളപ്പെടുത്തലുകളൊക്കെ നിലനിർത്തിയുള്ള വികസനമാണ് മുന്നോട്ട് വെക്കുന്നതെന്ന് സ്ഥാനാർഥി പറഞ്ഞു. പാളയം മാർക്കറ്റ് ചരിത്രമാണെന്നും അത് നവീകരിച്ച് സിങ്കപ്പൂരിലേതുപോലുള്ളതാക്കുമെന്നും വിദേശത്തെ രീതി സ്വീകരിക്കാമെന്നും ശശി തരൂർ എം.പി. പറഞ്ഞപ്പോൾ കൈയടി ഉയർന്നു. വികസനത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ ശേഷം നേരേ പാളയം പച്ചക്കറി മാർക്കറ്റിലേക്ക്. തൊഴിലാളികൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡർ എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ, കൗൺസിലർമാരായ എസ്.കെ. അബൂബക്കർ, മനക്കൽ ശശി, എൻ.സി. അബൂബക്കർ, എം.ടി. സേതുമാധവൻ, സി.കെ. സുബൈർ, എ.വി. അൻവർ, കെ. മൊയ്തീൻ കോയ, പി. കിഷൻചന്ദ്, പി.പി. റമീസ്, എ.ടി. അബ്ദു തുടങ്ങിയവർ സംസാരിച്ചു. ഫ്ളോറിഡ പോലെയാകണം കേരളം കോഴിക്കോടിന്റെ ഭാവിയെ കുറിച്ചുള്ള ചർച്ചയൊരുക്കിയത് ജയന്തിന്റെ സുഹൃത്തുക്കളാണ്. വയസ്സായിക്കൊണ്ടിരുക്കുന്ന സംസ്ഥാനമാണ് കേരളം. 20 ശതമാനമാണ് വയോജനങ്ങൾ. അമേരിക്കയിലെ ഫ്ലോറിഡയിലേതുപോലെ റിട്ടയർമെന്റ് സോൺ വേണം. നമ്മുടെ തീരമേഖല, വയനാട്ടിലെയും ഇടുക്കിയിലെയുമെല്ലാം ചിലയിടങ്ങളിൽ 20 ഏക്കറിലൊക്കെ റിട്ടയർമെന്റ് വില്ലേജ് ഉണ്ടാക്കാം -ശശി തരൂർ പറഞ്ഞു. ബയോജെനറ്റിക്സ് പോലുള്ള സാധ്യതകളുണ്ട്. പല രാജ്യങ്ങളിൽനിന്നുള്ളവർ വന്നുപാർത്ത സ്ഥലമാണിത്. അത്തരം ആഗോളബന്ധങ്ങളെ വീണ്ടും ഉപയോഗിക്കണം. ഗാമ സ്മാരകമുണ്ടാക്കി അവിടെ ചരിത്രം കഥകളായി രേഖപ്പെടുത്താം. യുനസ്കോ സാഹിത്യനഗരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ഐ.ഐ.എം., എൻ.ഐ.ടി., യു.എൽ. സൈബർപാർക്ക് തുടങ്ങിയവയും നഗരവും കോർത്തിണക്കി വിദ്യാഭ്യാസ ഹബ്ബാക്കാം. നോളജ് ഇക്കണോമിയുടെ സാധ്യതയുണ്ട്. ഭക്ഷണം, ടൂറിസം, തുറമുഖം എല്ലാമുണ്ട്. ജനപ്രതിനിധികൾ എക്സിക്യുട്ടീവ് അതോറിറ്റി അല്ല, ഭരണംകൂടി ഉണ്ടായാലേ കൂടുതൽ കാര്യക്ഷമമാകൂ. താൻ ജനപ്രതിനിധിയായപ്പോൾ അത് കുറവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് മണ്ഡലം മാനിഫെസ്റ്റോ, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ക്രിസ്റ്റി പേരയിലിൽനിന്ന് വി.എം. വിനു ഏറ്റുവാങ്ങി. പ്രോഗ്രാം കോഡിനേറ്റർ സുനിത ജ്യോതി പ്രകാശ് സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് മാറണം -ശശി തരൂർ — Mathrubhumi | Boolokam | Boolokam