കോഴിക്കോട്: വെള്ളയിൽ ജോസഫ് റോഡിൽ സ്വകാര്യ പ്രസിന് തീപിടിച്ച് വൻ നാശനഷ്ടം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ' റെഡ് സ്റ്റാർ' പ്രസിനാണ് തീപ്പിടിച്ചത്. നാലുനിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിലെ പിൻവശത്താണ് തീപ്പിടിത്തമുണ്ടായത്. പ്രിന്റിങ് മെഷീനുകൾ സ്ഥാപിച്ചിരുന്നതും പേപ്പറുകൾ സൂക്ഷിച്ചിരുന്നതും ഇവിടെയായിരുന്നു. To advertise here, മെഷീനുകളും പ്രിന്റ് ചെയ്യാനായി എത്തിച്ച വലിയ അളവിലുള്ള കടലാസ് റീലുകളും ബണ്ടിലുകളും ഏറെകുറെ കത്തിനശിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾക്ക് പുറമേ നിരവധി ബാറ്ററികളും എട്ടോളം എ.സി. ഔട്ട് ഡോർ യൂണിറ്റുകളും ഉരുകിനശിച്ചു. ഒരു കോടിയുടെ പേപ്പർ റീലുകൾ മാത്രം നശിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. Content Highlights: A massive fire broke out at Red Star Press in Vellayil, Kozhikode, causing over 1 crore in losses. Published: 03 May 2026, 07:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോഴിക്കോട് വെള്ളയിൽ പ്രസിന് തീപിടിച്ച് വൻ നാശനഷ്ടം
M
MathrubhumiSource Link
about 11 hours ago
