കോഴിക്കോട്: 500 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ വീട്ടിൽ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎ വീണ്ടും പിടികൂടി. നീലേശ്വരം പുല്ലമ്പാടി സ്വദേശി മുഹമ്മദ് ഹനീഫ വാടകയ്ക്ക് എടുത്ത മുക്കം മണാശേരിയിലെ വീട്ടിൽ വെച്ചാണ് ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടിയത്. 500 ഗ്രാം എംഡിഎംഎയുമായി വ്യാഴാഴ്ച രാവിലെയായിരുന്നു ഹനീഫയെ ഡാൻസാഫ് സംഘം പിടികൂടിയത്. തുടർന്ന് ഹനീഫയെ ചോദ്യം ചെയ്തതിൽ നിന്നാണ് വീട്ടിലെ മയക്കുമരുന്നിനെ കുറിച്ച് വിവരം ലഭിച്ചത്. To advertise here, കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് രഹസ്യ വിവരത്തെ തുടർന്ന് മുഹമ്മദ് ഹനീഫയെ പിടികൂടിയത്. കേരളത്തിലെ മൊത്ത വിതരണക്കാരിൽ പ്രധാനിയായ ഹനീഫയെ ഡാൻസാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇയാൾ ഡൽഹിൽ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി വിവരം ലഭിച്ചത്. വിൽപ്പനയ്ക്കായി പോകുന്നതിനിടെ പിടികൂടുകയായിരുന്നു. ഇയാൾ ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി കേരളത്തിൽ എത്തിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന മണാശ്ശേരി കയ്യേരിക്കലിലെ വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചതായി വിവരം ലഭിക്കുകയും അവിടെ നടത്തിയ പരിശോധനയിൽ 2.3 കി.ഗ്രാം എംഡിഎംഎ കൂടി പിടികൂടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Content Highlights: Major seizure of 2.5kg MDMA in Kozhikode., Suspect Muhammed Haneefa arrested following an initial 500g recovery., Drug haul discovered in a rented house in Mukkam Manassery. Published: 02 Apr 2026, 04:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട; മൂന്നു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ
M
MathrubhumiSource Link
about 1 month ago