കോഴിക്കോട് സ്ഥാനാർഥികളിൽ സമ്പന്ന നവ്യ;തോട്ടത്തിലും ദേവർകോവിലും കോടിപതികൾ,റിയാസിന്റെ സമ്പാദ്യം 5ലക്ഷം

കോഴിക്കോട് സ്ഥാനാർഥികളിൽ സമ്പന്ന നവ്യ;തോട്ടത്തിലും ദേവർകോവിലും കോടിപതികൾ,റിയാസിന്റെ സമ്പാദ്യം 5ലക്ഷം

M
MathrubhumiSource Link
കോഴിക്കോട്: ജില്ലയിൽ മൂന്ന് പ്രധാനമുന്നണികളുടെ സ്ഥാനാർഥികൾ ശനിയാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾ, സമ്പാദ്യത്തിൽ മുന്നിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി നവ്യാ ഹരിദാസ്. To advertise here, 7,33,91,934 രൂപയാണ് നവ്യയുടെ സമ്പ്യാദ്യം. 50 പവൻ സ്വർണവും സെലേറിയോ കാറും ഉൾപ്പെടെയാണിത്. ആൾട്ടോ കാറുൾപ്പെടെ 56,20,000 രൂപയാണ് ഭർത്താവിനുള്ളത്. ഇരുവരുടെയും കൈവശം 10,000 രൂപവീതമുണ്ട്. 10,00,000 രൂപയുടെ സ്ഥലം നവ്യയുടെപേരിലും 46,50,000 രൂപയുടെ വീടുൾപ്പെടെയുള്ള സ്ഥലം ഭർത്താവിന്റെപേരിലുമുണ്ട്. 7,76,027 രൂപയുടെ ബാധ്യതയും നവ്യക്കുണ്ട്. സമ്പാദ്യത്തിൽ പിന്നിൽ ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി വി.ടി. സൂരജാണ്. 25,200 രൂപയാണ് സൂരജിന്റെ സമ്പാദ്യം. വീടോ സ്ഥലമോ ഇല്ല. 6,50000 രൂപ ബാധ്യതയുമുണ്ട്. കോഴിക്കോട് സൗത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി അഹമ്മദ് ദേവർകോവിലും തിരുവമ്പാടി യു.ഡി.എഫ്. സ്ഥാനാർഥി സി.കെ. കാസിമും കോടിപതിമാരാണ്. 6.48 കോടി രൂപയാണ് തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി സി.കെ. കാസിമിന്റെ പേരിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ മൂല്യം. 1.78 കോടിയാണ് ഭാര്യയുടെ പേരിലുള്ള മൊത്തം ആസ്തികളുടെ മൂല്യം. കോഴിക്കോട് സൗത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന് ബാങ്ക് നിേക്ഷപവും സ്വത്തുക്കളുമടക്കം 5.39 കോടി രൂപയുടെ ആസ്ഥിയാണുള്ളത്. ഭാര്യയുടെപേരിൽ നിേക്ഷപവും സ്വർണവും സ്വത്തുക്കളുമടക്കം 1.34 കോടിയുടെ ആസ്തിയുമുണ്ട്. 18.9 ലക്ഷം രൂപ ബാധ്യതയുമുണ്ട്. കോഴിക്കോട് നോർത്ത് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ ഭൂമിയുടെ ആസ്തിയും മറ്റുനിക്ഷേപവും ഉൾപ്പെടെ കോടികടക്കും. അദ്ദേഹത്തിന് ഇന്നോവ, പോളോ കാറുകളുൾപ്പെടെ 62,30,399 രൂപയുടെ സമ്പാദ്യവും ഭാര്യക്ക് 50 പവൻ സ്വർണമുൾപ്പെടെ 1,63,82,366 രൂപയുടെ സമ്പാദ്യവുമാണുള്ളത്. തോട്ടത്തിലിന് വീടുൾപ്പെടെ 1,76,90,000 രൂപയുടെ സ്ഥലവും ഭാര്യക്ക് 1,11,25,000 രൂപയുടെ സ്ഥലവുമുണ്ട്. റിയാസിനും ഭാര്യക്കും സ്വന്തമായി വാഹനമില്ല ബേപ്പൂർ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി മന്ത്രി പി.എ. മുഹമ്മദ് റിയാസിന് 4,83,227 രൂപയുടെ സമ്പാദ്യമാണുള്ളത്. ഭാര്യക്ക് 58 പവൻ സ്വർണവും മൂന്നുകമ്പനികളിലെ നിക്ഷേപവും ഉൾപ്പെടെ 86,10,851 രൂപയുടെ സമ്പാദ്യമുണ്ട്. കിയാൽ അൺലിസ്റ്റഡിൽ അഞ്ചുലക്ഷം രൂപയുടെയും എക്‌സാലോജിക്കിൽ ഒരുലക്ഷത്തിന്റെയും ലേക്കർ ഇന്ത്യയിൽ 10,94,742 രൂപയുടെയും നിക്ഷേപമാണുള്ളത്. റിയാസിന്റെ കൈവശം 2000 രൂപയും ഭാര്യയുടെ കൈവശം 5000 രൂപയുമാണുള്ളത്. രണ്ടുപേർക്കും വാഹനമില്ല. റിയാസിന്റെപേരിൽ വീടുൾപ്പെടെ 34,93,000 രൂപയുടെ സ്ഥലവും ഭാര്യയുടെപേരിൽ വീടുൾപ്പെടെ 1,04,75,000 രൂപയുടെ സ്ഥലവുമുണ്ട്. മുഹമ്മദ് റിയാസിന്റെപേരിൽ സമരവുമായി ബന്ധപ്പെട്ട 12 കേസുണ്ട്. കോഴിക്കോട് നോർത്ത് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ. ജയന്തിന് വാഹനങ്ങളും 15 പവൻ സ്വർണവുമുൾപ്പെടെ 34,07,575 രൂപയും ഭാര്യക്ക് 65 പവൻ സ്വർണമുൾപ്പെടെ 75,49,199 രൂപയും സമ്പാദ്യമുണ്ട്. 28,00,000 രൂപയുടെ ബാധ്യതയാണുള്ളത്. - ബാലുശ്ശേരി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സച്ചിൻദേവിന് 2,01,000 രൂപയുടെ സമ്പാദ്യമാണുള്ളത്. ഭാര്യയുടെ കൈവശം ആഭരണങ്ങൾ ഉൾപ്പെടെ 8,85,500 രൂപയുടെ സമ്പാദ്യവുമുണ്ട്. സ്ഥാനാർഥിയുടെ പേരിലും ഭാര്യയുടെപേരിലും വീടോ സ്ഥലമോ ഇല്ല. എൻ.ഡി.എ. സ്ഥാനാർഥി സി.പി. സതീഷിന്റെ ആസ്തി 27 ലക്ഷം രൂപ. ഭാര്യക്ക് പണവും ആഭരണങ്ങളുമടക്കം 5,52,500 രൂപയുടെ ആസ്തിയുണ്ട്. -കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ. പ്രവീൺകുമാറിന് 2,70,000 രൂപയുടെ ഭൂമിയാണുള്ളത്. ജീവിതപങ്കാളിക്ക് ആറിടത്തായി 30,63,000 രൂപയുടെ ഭൂമിയുണ്ട്. ഇവർക്ക് 50,91,690 രൂപയുടെ വായ്പയുമുണ്ട്. -കൊയിലാണ്ടിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ. ദാസന് 74,767 രൂപയും ഭാര്യക്ക് 8,68,200 രൂപയും സമ്പാദ്യമുണ്ട്. 28 ലക്ഷം രൂപയുടെ സ്ഥലവും ഭാര്യക്ക് 18 ലക്ഷം രൂപയുടെ സ്ഥലവുമുണ്ട്. 2,23,664 രൂപയുടെ വായ്പയും ഇവർക്കുണ്ട്. -കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ്കുട്ടിയുടെ സമ്പാദ്യം 26.68 ലക്ഷം രൂപയാണ്. 30 പവൻ സ്വർണമടക്കം ഭാര്യക്ക് 34.55 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്. 1.09 കോടി രൂപ മൂല്യമുള്ള സ്ഥലവും വീടുമുണ്ട്. ഭാര്യക്ക് 7.4 ലക്ഷം രൂപയുടെ സ്വത്തുണ്ട്. 50,000 രൂപ വായ്പയുണ്ട്. -എൻ.ഡി.എ. സ്ഥാനാർഥി രാമദാസ് മണലേരിയുടെ കൈവശം 1.90 ലക്ഷം രൂപയാണുള്ളത്. രണ്ട് സഹകരണബാങ്കുകളിലായുള്ള നിക്ഷേപം, സ്വർണം എന്നിവചേർന്ന് 13.50 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്. ഭാര്യയുടെ കൈവശം 160 ഗ്രാം സ്വർണമടക്കം 26.50 ലക്ഷം സമ്പാദ്യമുണ്ട്. -പേരാമ്പ്രയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് 12 ലക്ഷം രൂപയുടെയും ഭാര്യക്ക് 51.91 ലക്ഷം രൂപയുടെയും ആസ്തിയുണ്ട്. സമരവുമായി ബന്ധപ്പെട്ട് ഏഴുകേസുണ്ടായിരുന്നെങ്കിലും അവയെല്ലാം തീർപ്പാക്കി. -കൊടുവള്ളി നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്രൻ സലീം മടവൂരിന് 38,78,989 രൂപ നടപ്പുകമ്പോളമൂല്യമുള്ള ജംഗമ, സ്ഥാവര ആസ്തികളുണ്ട്. ഭാര്യക്ക് 34,29,897 രൂപയും ആസ്തിയുണ്ട്. -26,45,000 രൂപയാണ് കൊടുവള്ളിയിലെ എൻ.ഡി.എ. സ്ഥാനാർഥി ഗിരി പാമ്പനാലിന്റെ സ്ഥാവര, ജംഗമ വസ്തുക്കളുടെ വിപണിമൂല്യം. ഭാര്യയുടെപേരിലുള്ള ജംഗമവസ്തുക്കളുടെ മൂല്യം 56,000 രൂപയും. -ലിന്റോ ജോസഫിന്റെ കൈവശം ആറുഗ്രാം സ്വർണാഭരണവും ഭാര്യയുടെപേരിൽ 19 ലക്ഷം രൂപയുടെ 136 ഗ്രാം സ്വർണവുമുണ്ട്. 58.43 ലക്ഷം രൂപയാണ് ലിന്റോയുടെപേരിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ നിലവിലെ വിപണിമൂല്യം. ഭാര്യയുടെപേരിലുള്ള ജംഗമവസ്തുക്കളുടെ മൂല്യം 20,48,000 രൂപയാണ്. -1.03 കോടി രൂപയാണ് തിരുവമ്പാടിയിലെ എൻ.ഡി.എ. സ്ഥാനാർഥി സണ്ണി തോമസിന്റെ പേരിലുള്ള സ്ഥാവര, ജംഗമ ആസ്തി. ഇദ്ദേഹത്തിന്റെ കൈവശം അറുപതുഗ്രാം സ്വർണവും ഭാര്യയുടെ കൈവശം 440 ഗ്രാം സ്വർണവുമുൾപ്പെടെ 71,41,874 രൂപ മൂല്യമുള്ള ജംഗമവസ്തുക്കളുണ്ട്. കെ.കെ രമയ്ക്ക് 19.99 ലക്ഷം രൂപയുടെ സമ്പാദ്യം വടകര മണ്ഡലം ആർഎംപിഐ - യുഡിഎഫ് സ്ഥാനാർഥി കെ.കെ രമയുടെ കൈവശമുള്ളത് 3600 രൂപയാണ്. ഒരു കാറും സ്‌കൂട്ടറും 32 ഗ്രാം സ്വർണവുമുണ്ട്. ആകെ സമ്പാദ്യത്തിന്റെ മൂല്യം 19.99 ലക്ഷം. 40 ലക്ഷം രൂപ മൂല്യം വരുന്ന വീടും സ്വത്തുമുണ്ട്. ബാധ്യത 27.88 ലക്ഷം രൂപയാണ്. രണ്ട് കേസുകളും രമയുടെ പേരിലുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് സ്ഥാനാർഥികളിൽ സമ്പന്ന നവ്യ;തോട്ടത്തിലും ദേവർകോവി… | Boolokam