ന്യൂഡൽഹി: 2026- നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഇടത് ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥിയായി അഹമ്മദ് ദേവർകോവിൽ മത്സരിക്കുമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) അറിയിച്ചു. To advertise here, ഐഎൻഎൽ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എൽഡിഎഫ് മുന്നണിയിൽ പാർട്ടിക്ക് അനുവദിച്ചിട്ടുള്ള മറ്റ് സീറ്റുകളിലെ സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തിന്റെ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിന് എൽഡിഎഫ് സർക്കാരിന്റെ തുടർച്ച അനിവാര്യമാണെന്ന് മുഹമ്മദ് സുലൈമാൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി പങ്കുചേരാനും എൽഡിഎഫിന് പിന്തുണ നൽകാനും അദ്ദേഹം പ്രവർത്തകരോട് അഭ്യർഥിച്ചു. Content Highlights: Ahmed Devarkovil confirmed as LDF candidate for Kozhikode South., Official announcement made by INL President Mohammed Suleiman., LDF emphasizes the need for continuity in governance for Kerala's development., Upcoming announcements expected for other INL-allocated seats. Published: 15 Mar 2026, 07:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ; മറ്റ് ഐ.എൻ.എൽ. സ്ഥാനാർത്ഥികൾ പിന്നീട്
M
MathrubhumiSource Link
about 2 months ago