നീലേശ്വരം : പ്രഭാഷണങ്ങൾക്കും സപ്താഹത്തിനും നവാഹത്തിനും അവധിനൽകി ഉത്സവസമയങ്ങളിൽ അരമന കാരാട്ട് ബാലഗംഗാധരൻ നായർ നീലേശ്വരം മന്നംപുറത്ത് കാവിലെത്തി ദേവിക്ക് അകമ്പടിസേവിക്കും. ആദായനികുതി വകുപ്പ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും പ്രഭാഷകനുമായ എ.കെ.ബി. നായർ കഴിഞ്ഞവർഷം ജനുവരിയിലാണ് നീലേശ്വരം മന്നൻപുറത്ത് കാവിലെ അരമന നായരച്ഛനായി സ്ഥാനമേറ്റത്. അള്ളടസ്വരൂപത്തിലെ തെക്കേ കോവിലകം രാജാവാണ് സ്ഥാനവും വേഷവും നൽകിയത്. To advertise here, പൂരോത്സവത്തിലും മറ്റ് വിശേഷദിവസങ്ങളിലും വാദ്യഘോഷത്തോടെയുള്ള എഴുന്നള്ളത്തിൽ സ്ഥാനവേഷത്തോടെ ദേവിയെ ആനയിക്കലാണ് കർത്തവ്യം. ശാക്തേയകർമം നടത്തിവരുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് നീലേശ്വരം മന്നംപുറത്ത് കാവ്. ആചാരനുഷ്ഠാനങ്ങളിൽ ഒട്ടേറെ വൈവിധ്യങ്ങളുള്ള ആരാധനാലയമാണിത്. കാർത്തിക മുതൽ പൂരംവരെയുള്ള ഒൻപത് നാളുകളിലാണ് പൂരോത്സവം. ഈ ദിവസങ്ങളിൽ രാത്രി 10-ഓടെ പൂരപ്പാണിയോടുകൂടി ഉത്സവ എഴുന്നള്ളത്ത് നടക്കും. മൂത്തപിടാരർ ശിരസ്സിൽ വിഗ്രഹമേറ്റിയും തൊട്ടുപിന്നാലെ ഇളയപിടാരർ ദേവിയുടെ നാന്ദകവാളും എഴുന്നള്ളിക്കും. ഈ സമയം ആചാരവേഷത്തോടെ അരമന നായരച്ഛനും അകമ്പടിസേവിക്കും. പൂരം ദിവസം നീലേശ്വരം തളിയിൽ ക്ഷേത്രത്തിലേക്ക് ദേവിയുടെ വിഗ്രഹം എഴുന്നള്ളിക്കും. ഈസമയം ശിവവിഗ്രഹവും തലയിലേറ്റി ദേവിയെ കാണാനെത്തും. ദേവീദേവന്മാർ ക്ഷേത്രത്തിൽ പ്രദക്ഷിണം വെച്ച് നേർമുഖം കണ്ട് കൂടിപ്പിരിയൽ ചടങ്ങ് നടക്കും. പാരമ്പര്യമായി നടക്കുന്ന ആചാരാനുഷ്ടാനങ്ങൾ നിലനിർത്തിപ്പോരേണ്ടതിനാലാണ് എല്ലാ കാര്യങ്ങളും മാറ്റിവെച്ച് കോഴിക്കോട് ചോവായൂരിൽനിന്ന് ഭാര്യ ആനന്ദവല്ലി അങ്ങേപ്പാടിനൊപ്പം നീലേശ്വരത്തെത്തുന്നതെന്ന് അരമന നായരച്ഛൻ എ.കെ.ബി. നായർ പറഞ്ഞു. ഭാഗവതം, ഭഗവത് ഗീത, ലളിതാ സഹസ്രനാമം തുടങ്ങിയ സംസ്കൃത ഗ്രന്ഥങ്ങളുടെ വ്യാഖ്യാനം ഉൾപ്പെടെ 100ലേറെ പുസ്തകങ്ങളുടെ രചയിതാവണ്. ഇദ്ദേഹം കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി, ഭാരത് വിദ്യാഭവൻ ചെയർമാൻ, സുകുമാർ അഴിക്കോട് സ്മാരക ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. Published: 30 Mar 2026, 02:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോഴിക്കോട്ടെ പ്രഭാഷകൻ മന്നംപുറത്ത് കാവിലെ ഉപാസകൻ
M
MathrubhumiSource Link
about 1 month ago