കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

കോഴിക്കോട്: ഉള്ളിയേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. കൊയിലാണ്ടി കാരാപൊയിൽ മൂസയുടെ മകൻ ഫിറോസ് (29), പയ്യന്നൂർ ഹരിവിലാസം വീട്ടിൽ ശിവദാസിന്റെ മകൾ ശീതൾ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിൽനിന്നാണ് ഇരുവരും പിടിയിലായത്. To advertise here, വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ച 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. പാക്കിങ് സാമഗ്രികളും ഇലക്ട്രോണിക് ത്രാസുകളും കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിലായിരുന്നു പരിശോധന. Content Highlights: Arrest of two individuals in Ulliyeri, Kozhikode., Seizure of 11.83 grams of MDMA and 5.44 grams of Ganja., Recovery of drug packaging materials and weighing scales., Operation conducted based on confidential intel by Kozhikode Excise Intelligence. Published: 23 Apr 2026, 05:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയി… | Boolokam