കോഴിക്കോട്ട് രാസലഹരിവേട്ട; അന്താരാഷ്ട്ര ലഹരിവിൽപ്പനക്കാരനെ ഡൽഹിയിൽ നിന്ന് പിടികൂടി

കോഴിക്കോട്ട് രാസലഹരിവേട്ട; അന്താരാഷ്ട്ര ലഹരിവിൽപ്പനക്കാരനെ ഡൽഹിയിൽ നിന്ന് പിടികൂടി

M
MathrubhumiSource Link
ന്യൂഡൽഹി: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ   വെച്ച് വിപണിയിൽ അരക്കൊടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസലഹരിയുമായി പിടികൂടിയ കേസിലെ പ്രധാന കണ്ണിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരനുമായ നൈജീരിയൻ സ്വദേശി ചുക്വജേക്വ എബെനെസിർ ഉമേഹ് (65 വയസ്സ്) നെ കസബ പോലീസ് ഡൽഹിയിലെ തിലക് നഗറിൽ നിന്നും പിടികൂടി. To advertise here, 2025 നവംബർ 24 ന് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റിലാവുന്ന അഞ്ചാമത്തെ പ്രതിയാണ് ഇയാൾ. ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ വാട്ടർ ഹീറ്ററിനുള്ളിൽ അതിവിദഗ്ധമായി സ്റ്റിക്കർ ഉപയോഗിച്ച് ടാപ്പ് ചെയ്ത് കടത്തുകയായിരുന്ന 241.5 ഗ്രാം എം.ഡി.എം.എ, 43.500 ഗ്രാം തൂക്കം വരുന്ന 90 ഓളം എക്‌സ്റ്റസി ഗുളികകൾ, 1.110 ഗ്രാം തൂക്കം വരുന്ന 99 എൽ എസ് ഡി സ്റ്റാമ്പുകൾ എന്നിവയാണ് പിടികൂടിയത്. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ (29 വയസ്സ്), കുണ്ടുങ്ങൽ എംസി ഹൗസിൽ ഷഹദ് (27 വയസ്സ്) എന്നിവരെ കോഴിക്കോട് സിറ്റി ഡാൻസാഫും കസബ പോലീസും ചേർന്ന് പിടികൂടിയിരുന്നു. തുടരന്വേഷണത്തിനിടെ ഈ കേസിലെ മൂന്നും നാലും പ്രതികളായ കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് സ്വദേശി പുതിയമാളിയേക്കൽ വീട്ടിൽ ആദിൽ മഷൂദ് (27 വയസ്സ്), കുറ്റിച്ചിറ സ്വദേശി വാടിയിൽ വീട്ടിൽ സിറാജുദ്ദീൻ (27 വയസ്സ്) എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നും കൂട്ടുപ്രതിയെ കുറിച്ച് മനസ്സിലാക്കുകയും അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ഇവർക്ക് മയക്കുമരുന്ന് കിട്ടുന്ന ഉറവിടത്തെപ്പറ്റിയും പോലീസ് അന്വേഷിക്കുകയുമായിരുന്നു. തുടർന്ന് കസബ പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ ഇവരുടെ മുൻകാല പ്രവർത്തനങ്ങളും മറ്റും വിശദമായി പരിശോധിച്ചതിൽ നിന്നും വലിയ തുക നൈജീരിയൻ സ്വദേശിയുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും കണ്ടെത്തി. തുടർന്ന് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഡൽഹിയിൽ ഉണ്ടെന്ന് കണ്ടെത്തി. കസബ പോലീസ് ഇൻസ്പെക്ടർ ജിമ്മി, പി.ജെ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയിൽ നിന്നും അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും പണം അയക്കാനും ഉപയോഗിക്കുന്ന രണ്ട്  മൊബൈൽ ഫോണുകളും പ്രതിയുടെ എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റും കണ്ടെടുത്തിട്ടുണ്ട്. 10 വർഷം മുൻപ് ഇന്ത്യയിലെത്തിയ പ്രതി രേഖകളൊന്നുമില്ലാതെ അനധികൃതമായി താമസിച്ച് വരികയായിരുന്നു. വൻതോതിൽ മാരക രാസലഹരികൾ മൊത്തമായി വിൽപ്പന നടത്തി അതിന്റെ പണം പ്രതിയുടെ അക്കൗണ്ടിൽ എത്തിയാൽ ഡൽഹിയിലെ ഓട്ടോ ഡ്രൈവർമാരുടെയും മറ്റ് ഇതര തൊഴിലാളികളുടെയും അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുത്ത് അവരെക്കൊണ്ട് പണം പിൻവലിപ്പിക്കുകയും കമ്മീഷനായി രണ്ട് ശതമാനം  നൽകുകയുമാണ് ചെയ്തിരുന്നത്. ഈ പണം പ്രതി നൈജീരിയലേക്ക് മണി ട്രാൻസ്ഫർ വഴി കൈമാറ്റം ചെയ്യും. ഒരു കോടിയിലേറെ രൂപ പ്രതിയുടെ അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നിലവിൽ ഈ കേസിൽ അറസ്റ്റിലായ കൂട്ടുപ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. Content Highlights: Nigerian national Chukwuemeka Ebenezer Umeh arrested in Delhi., Key suspect in a major drug smuggling case involving 241.5g MDMA and LSD stamps., Used local bank accounts and money mules to launder over 1 crore INR., Operation led by Kasaba Police using cyber-intelligence and scientific investigation. Published: 14 Mar 2026, 08:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട്ട് രാസലഹരിവേട്ട; അന്താരാഷ്ട്ര ലഹരിവിൽപ്പനക്കാരനെ… | Boolokam