കൂത്താട്ടുകുളം : കോഴിപ്പിള്ളി മീനഭരണി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ പാനതുള്ളൽ, വടക്കേനട വലിയ ഗുരുതി, വലിയ കാണിക്ക എന്നിവ ഭരണിനാളായ ഞായറാഴ്ച നടക്കും. ഞായറാഴ്ച രാവിലെ ഏഴിന് പാനപൂജ, എട്ടിന് നാരായണീയ പാരായണം, 11.30-ന് പാനതുള്ളൽ, 12.30-ന് മഹാപ്രസാദ ഊട്ട്, 4.30-ന് പാനതുള്ളൽ, 6.45-ന് ദീപാരാധന, ദീപക്കാഴ്ച, സോപാനസംഗീതം-ദിയ രാഖി ബിനു, ദിവ്യ രാഖി ബിനു, വൈകീട്ട് ഏഴിന് പൂമൂടൽ, കളംപൂജ, ഒൻപതിന് നൃത്തനാടകം, 11-ന് വടക്കേനട വലിയഗുരുതി എന്നിവ നടക്കും. To advertise here, ക്ഷേത്രത്തിൽനടന്ന പൊങ്കാല സമർപ്പണത്തിന് ബാലചന്ദ്രൻ കടമ്പനാട്ട് ഇല്ലം കാർമികത്വം വഹിച്ചു. ക്ഷേത്ര സംരക്ഷണസമിതി പ്രസിഡൻറ് ടി.എൻ. സുനിൽ നേതൃത്വം നൽകി. കറുകശ്ശേരി പരദേവതാക്ഷേത്രത്തിൽനിന്നും കുംഭകുടം ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. ചൊവ്വല്ലൂർ മോഹനവാരിയരും സംഘവും പാണ്ടിമേളം അവതരിപ്പിച്ചു. ഡോ. പി.എൻ. ഹരിശർമ മോഹനവാരിയരെ ആദരിച്ചു. കണ്ണീറ്റിൽ ശാസ്താക്ഷേത്രത്തിൽനിന്നും താലപ്പൊലി ഘോഷയാത്രയിൽ നാമസങ്കീർത്തനസംഘം രാധാകൃഷ്ണനൃത്തം, എന്നിവ അണിചേർന്നു. പൂതൃക്കോവിൽ കലാസമിതി കാരമല, കൂത്താട്ടുകുളം ശ്രീദുർഗ എൻ.എസ്.എസ്. വനിതാസമാജം എന്നിവർ തിരുവാതിരകളി അവതരിപ്പിച്ചു. ശീതൾ സുരേഷ് കാരമല, ദേവനന്ദ അഭിലാഷ്, പൂതൃക്കോവിൽ കലാസമിതി എന്നിവർ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു.

കോഴിപ്പിള്ളി മീനഭരണി ഇന്ന്; ഭക്തിനിറവിൽ കുംഭകുടം- താലപ്പൊലി ഘോഷയാത്ര
M
MathrubhumiSource Link
about 2 months ago