കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കാനിറങ്ങിയ റഷ്യൻ സ്വദേശിയായ 13-കാരന് തെരുവ് നായയുടെ കടിയേറ്റു

കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കാനിറങ്ങിയ റഷ്യൻ സ്വദേശിയായ 13-കാരന് തെരുവ് നായയുടെ കടിയേറ്റു

M
MathrubhumiSource Link
കോവളം: തിരുവനന്തപുരം കോവളത്ത് ലൈറ്റ്ഹൗസ് ബീച്ചിൽ റഷ്യൻ സ്വദേശിയായ കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇഗ്നറ്റേവ് എന്ന 13-കാരനാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. വലതുകൈയിലാണ് ഇഗ്നറ്റേവിന് നായയുടെ കടിയേറ്റത്. To advertise here, ശനിയാഴ്ച രാവിലെ പത്തരയോടെ ലൈറ്റ് ഹൗസ് ബിച്ചിലായിരുന്നു സംഭവം. അമ്മ ടാറ്റിയാനയ്‌ക്കൊപ്പം കടലിൽ കുളിക്കാൻ എത്തിയതായിരുന്നു കുട്ടി. ഈ സമയത്ത് കടൽക്കരയിലുണ്ടായിരുന്ന നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ലൈഫ് ഗാർഡുകളുടെ സഹായത്തോടെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് തുടർചികിത്സ നൽകി. കോവളത്ത് വിദേശപൗരൻമാർ അടക്കമുളളവരെ തെരുവ് നായ കടിക്കുന്ന സംഭവം ദിനംപ്രതി കൂടിവരികയാണ്. വിഷയത്തിൽ നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകുന്നില്ല എന്ന ആക്ഷേപവും നാട്ടുകാർ ഉയർത്തുന്നു. Content Highlights: 13-year-old Russian boy attacked by a stray dog at Lighthouse Beach, Kovalam, Thiruvananthapuram. Victim received initial treatment at Vizhinjam Hospital and follow-up at Medical College Hospital. Rising concerns regarding the increasing stray dog menace in popular tourist spots. Local criticism over the lack of government intervention in handling stray animal issues. Published: 14 Mar 2026, 08:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കാനിറങ്ങിയ റഷ്യൻ സ്വദേശിയായ… | Boolokam