ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ് Last Updated: 23 Mar 2026, 10:07 am IST Photo: Mathrubhumi ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമായ എ ക്ലാസ്, ബി ക്ലാസ് മണ്ഡലങ്ങളിൽ ഏകോപനത്തിന് മുതിർന്ന നേതാക്കളെ രംഗത്തിറക്കി കോൺഗ്രസ്. 88 നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയിരിക്കുന്നത്. രണ്ട് ദിവസം കൂടുമ്പോൾ മണ്ഡലത്തിലെ പ്രവർത്തന റിപ്പോർട്ട് കെ.പി.പി.സി യിലെ വാർ റൂമിന് കൈമാറാൻ ആണ് ഈ നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. To advertise here, ഈ റിപ്പോർട്ടുകൾ വിലയിരുത്തി ഓരോ നാല് ദിവസം കൂടുമ്പോഴും പ്രചാരണത്തിൽ സ്വീകരിക്കേണ്ട പുതിയ തന്ത്രങ്ങൾക്ക് രൂപം നൽകുമെന്ന് വാർ റൂമിന് മേൽനോട്ടം വഹിക്കുന്ന മുതിർന്ന നേതാക്കൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ബിജെപി വൻ പ്രതീക്ഷവെച്ച് പുലർത്തുന്ന മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പുരംഗത്ത് അനുഭവസമ്പത്തുള്ള നേതാക്കൾക്കാണ് കോൺഗ്രസ് ചുമതല നൽകിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന നേമം മണ്ഡലത്തിൽ വാർ റൂം ഏകോപന ചുമതല മുൻ എംഎൽഎ കൂടിയായ കെ. മോഹൻ കുമാറിനാണ്. കഴക്കൂട്ടത്ത് എം.എ. വാഹിദിനും കാട്ടാക്കടയിൽ മരിയാപുരം ശ്രീകുമാറിനും ആണ് ചുമതല. കൊല്ലത്ത് ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ ചാത്തന്നൂരിൽ ഷാനവാസ് ഖാനെയും പാലക്കാട് സി. ചന്ദ്രനെയുമാണ് ചുമതലക്കാരായി നിയമിച്ചിരിക്കുന്നത്. എന്നാൽ ആറന്മുള മണ്ഡലത്തിൽ ഇതുവരെയും ആർക്കും ചുമതല നൽകിയിട്ടില്ല. പ്രതിപക്ഷ നേതാവ് മത്സരിക്കുന്ന പറവൂർ മണ്ഡലത്തിന്റെ ഏകോപന ചുമതല കെ.പി. ഹരിദാസിനും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിന്റെ ചുമതല എൻ.കെ. വർഗീസിനുമാണ്. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിന്റെ ചുമതല ആർ. രാജശേഖരനാണ്. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ എൻ. സുബ്രഹ്മണ്യനും വടക്കാഞ്ചേരി മണ്ഡലത്തിൽ അനിൽ അക്കരയും എറണാകുളം മണ്ഡലത്തിൽ ദീപ്തി മേരി വർഗീസും ഏകോപന ചുമതല വഹിക്കും. സിപിഎം വിട്ട് പുറത്തുവന്ന വി. കുഞ്ഞികൃഷ്ണൻ മത്സരിക്കുന്ന പയ്യന്നൂർ മണ്ഡലത്തിന്റെ ഏകോപന ചുമതല രജിത്ത് നാറാത്തിനും ടി.കെ. ഗോവിന്ദൻ മത്സരിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തിന്റെ ചുമതല മുഹമ്മദ് ബ്ലാത്തൂറിനും ആണ്. ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിന്റെ ചുമതല എം.എ ലത്തീഫിനും, പി.കെ. ശശി മത്സരിക്കുന്ന ഒറ്റപ്പാലം മണ്ഡലത്തിന്റെ ചുമതല പി. ബാലഗോപാലിനും ആണ്. കോൺഗ്രസ് ഇത്തവണ ഏറെ പ്രതീക്ഷ വച്ച് പുലർത്തുന്ന തൃക്കരിപ്പൂർ മണ്ഡലത്തിന്റെ ചുമതല ഹക്കീം കുന്നിലിനാണ്. Content Highlights: Deployment of senior leaders to monitor 88 'A' and 'B' class constituencies., Mandatory reporting to the KPCC war room every two days., Strategic campaign adjustments every four days based on ground reports., Focused efforts on constituencies where BJP has high expectations. Published: 23 Mar 2026, 09:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോൺഗ്രസിന്റെ പ്ലാൻ B; 88 മണ്ഡലങ്ങളിൽ ഏകോപനത്തിന് നേതാക്കൾ, വാർ റൂമിന് 2 ദിവസത്തിലൊരിക്കൽ റിപ്പോർട്ട്
M
MathrubhumiSource Link
about 2 months ago