കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും ഡൽഹിയിലെ ഓഫീസുകൾ ഒഴിയാൻ നോട്ടീസ്

കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും ഡൽഹിയിലെ ഓഫീസുകൾ ഒഴിയാൻ നോട്ടീസ്

M
MathrubhumiSource Link
ന്യൂഡൽഹി: കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും ഡൽഹിയിലെ ഓഫീസുകൾ ഒഴിയാൻ നോട്ടീസ്. ഡൽഹിയിൽ എഐസിസിയുടെ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന അക്ബർ റോഡിലെ 24-ാം നമ്പർ കെട്ടിടവും യൂത്ത് കോൺഗ്രസിന്റെ റെയ്സിന റോഡിൽ അഞ്ചാം നമ്പർ കെട്ടിടവും ഒഴിയണമെന്നാണ് ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. To advertise here, മാർച്ച് 28നുള്ളിൽ ഒഴിയണമെന്നാണ് കേന്ദ്ര സർക്കാർ നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്. 1978 മുതൽ എഐസിസിയുടെ ആസ്ഥാനമായി പ്രവർത്തിച്ചു വരികയാണ് ഈ കെട്ടിടം. പുതിയ ആസ്ഥാനമായ ഐടിഒയ്ക്ക് സമീപത്തുള്ള ഇന്ദിരാ ഭവനിലേക്ക് പാർട്ടി പ്രവർത്തനം മാറ്റിയിരുന്നു. എന്നാൽ 1978 മുതൽ പ്രവർത്തിച്ചു വരുന്ന ഓഫീസ് കോൺഗ്രസ് നിലനിർത്തിയിരുന്നു. ഇതാണ് ഇപ്പോൾ ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയിരിക്കുന്നത്. നടപടി രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Central Government issued an eviction notice for AICC and Youth Congress offices in Delhi., The notice demands the premises at Akbar Road and Raisina Road be vacated by March 28., The AICC office has been operating from the Akbar Road location since 1978., Congress leader Abhishek Manu Singhvi called the move politically motivated and vowed legal action. Published: 25 Mar 2026, 01:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും ഡൽഹിയിലെ ഓഫീസുകൾ ഒഴി… | Boolokam