തൃശ്ശൂർ: കോൺഗ്രസിലേക്ക് മടങ്ങാൻ തൃശ്ശൂർ മുൻമേയർ എം.കെ. വർഗീസ്. അടുത്ത അഞ്ചുവർഷം യുഡിഎഫ് ഭരണത്തിൽ വരാൻ സാധ്യതയുണ്ടെന്നും തൃശ്ശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലനുവേണ്ടി വോട്ട് അഭ്യർഥിക്കുമെന്നും വർഗീസ് കൂട്ടിച്ചേർത്തു. To advertise here, 2020-25 കാലത്ത് തൃശ്ശൂർ കോർപറേഷൻ മേയറായിരുന്നു വർഗീസ്. കോൺഗ്രസിലെ പടലപ്പിണക്കത്തിന് പിന്നാലെ പാർട്ടിവിട്ട് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയും പിന്നാലെ എൽഡിഎഫ് പിന്തുണയോടെ മേയറാവുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കുവേണ്ടിയും വർഗീസ് രംഗത്തെത്തിയിരുന്നില്ല. അതേസമയം, വർഗീസിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് അറിയിച്ചു. Content Highlights: Former Thrissur Mayor MK Varghese signals intent to return to Congress., Expresses support for UDF candidate Rajan Pallan for the 2026 electoral cycle., Acknowledges UDF's strong prospects for the upcoming term., DCC President clarifies that official discussions regarding his return are yet to begin. Published: 01 Apr 2026, 04:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോൺഗ്രസിലേക്ക് മടങ്ങാൻ തൃശ്ശൂർ മുൻമേയർ; 'UDF അധികാരത്തിലെത്തിയേക്കും, രാജൻപല്ലന് വേണ്ടി വോട്ടുതേടും'
M
MathrubhumiSource Link
about 1 month ago