കോൺഗ്രസ് ഇന്ത്യാവിരുദ്ധ ശക്തികളുടെ കൈയിലെ പാവ, ശ്രമം രാജ്യത്ത് പരിഭ്രാന്തി പരത്താൻ-മോദി

കോൺഗ്രസ് ഇന്ത്യാവിരുദ്ധ ശക്തികളുടെ കൈയിലെ പാവ, ശ്രമം രാജ്യത്ത് പരിഭ്രാന്തി പരത്താൻ-മോദി

M
MathrubhumiSource Link
സിൽച്ചാർ (അസം): കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സിൽച്ചാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യേഷ്യയിലെ യുദ്ധത്തിനിടയിൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും അതേസമയം കേന്ദ്ര സർക്കാർ പൗരന്മാരിലുള്ള സംഘർഷത്തിന്റെ പ്രത്യാഘാതം ലഘൂകരിക്കാനായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. To advertise here, ഇന്ത്യയുടെ വികസനത്തിന് വിഘാതമാകുന്ന ശക്തികളുടെ കൈകളിലെ ഒരു പാവയായി കോൺഗ്രസ് മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. യുദ്ധത്തിന്റെ പ്രത്യാഘാതം രാജ്യത്തെ പൗരന്മാരിൽ ഏറ്റവും കുറയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഈ നിർണായക ഘട്ടത്തിൽ, ഒരു ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ കോൺഗ്രസ് പാർട്ടി അതിന്റെ പങ്ക് നിർവഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ,  ദേശീയ താൽപ്പര്യവുമായി ബന്ധപ്പെട്ട ഈ പ്രധാന ദൗത്യത്തിൽ കോൺഗ്രസ് ഒരിക്കൽക്കൂടി പരാജയപ്പെട്ടിരിക്കുന്നു. രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാൻ കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തുകയാണ്. അതുവഴി രാജ്യം പ്രതിസന്ധിയിലാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു,' ഇന്ത്യയുടെ അതിവേഗ വികസനം അംഗീകരിക്കാൻ കഴിയാത്ത ലോകമെമ്പാടുമുള്ള ശക്തികളുടെ കൈകളിലെ വെറും പാവയായി കോൺഗ്രസ് മാറിക്കൊണ്ടിരിക്കുകയാണ്' എന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് തുടർച്ചയായി തിരഞ്ഞെടുപ്പ് തോൽവികൾ നേരിടുകയാണെന്നും നൂറ് തോൽവികൾ നേടാൻ ഒരുങ്ങുകയാണെന്നും മോദി പരിഹസിച്ചു. 'നിങ്ങൾ അസമിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കി. ഇന്ന്, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കോൺഗ്രസിനെ പാഠം പഠിപ്പിക്കുകയാണ്. കോൺഗ്രസ് തിരഞ്ഞെടുപ്പ് തോൽവികൾ നേരിടുകയാണ്. സമീപഭാവിയിൽ, കോൺഗ്രസ് നൂറ് തോൽവികൾ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു,' മോദി പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന എഐ ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, പ്രതിപക്ഷ പാർട്ടി നിരാശയിലാണ് പ്രവർത്തിക്കുന്നതെന്ന് മോദി പറഞ്ഞു. 'തോൽവിയുടെ നിരാശയിൽ പ്രേരിതരായി, കോൺഗ്രസ് രാജ്യത്തിനെതിരെ ആക്രമണം നടത്തി. കോൺഗ്രസ് നേതാക്കൾ രാജ്യത്തെ കളങ്കപ്പെടുത്താൻ സ്വയം സമർപ്പിച്ചിരിക്കുകയാണ്. നിരാശയിൽ സ്വന്തം വസ്ത്രം വലിച്ചു കീറാനല്ലാതെ കോൺഗ്രസിന് മറ്റ് ജോലികളൊന്നും ബാക്കിയില്ലെന്ന് തോന്നുന്നു, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സിൽച്ചാറിൽ 23,550 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഇതിൽ സിൽച്ചാറിനും ഷില്ലോങ്ങിനും ഇടയിലുള്ള 22,864 കോടി രൂപയുടെ 166 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ്  ഹൈവേയും ഉൾപ്പെടുന്നു. Content Highlights: PM Modi accused Congress of spreading panic regarding international conflicts., Congress described as a puppet of forces hindering India's development., PM highlighted Congress's string of electoral defeats across states., Inauguration of infrastructure projects worth Rs 23,550 crore in Assam., Focus on improving connectivity between Guwahati, Silchar, and Shillong. Published: 14 Mar 2026, 05:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോൺഗ്രസ് ഇന്ത്യാവിരുദ്ധ ശക്തികളുടെ കൈയിലെ പാവ, ശ്രമം രാജ്യത… | Boolokam