അടൂർ : അതിദരിദ്രർക്ക് നൽകാനുള്ള ഭക്ഷ്യകിറ്റ് കോൺഗ്രസ് കൗൺസിലറുടെ വീട്ടിൽ സൂക്ഷിച്ചു എന്നാരോപിച്ച് എൽ.ഡി.വൈ.എഫ്. പ്രതിഷേധിച്ചു. വീട്ടിൽ സൂക്ഷിച്ച ഭക്ഷ്യകിറ്റ് അർഹരായവർ കൗൺസിലറുടെ വീട്ടിൽവന്ന് വാങ്ങാനായിരുന്നു നിർദേശം. ഇത് തിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരെ സ്വാധീനിക്കാനായിരുന്നെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്നുമായിരുന്നു എൽ.ഡി.വൈ.എഫ്. ആരോപിച്ചത്. To advertise here, ഇതുസംബന്ധിച്ച് അടൂർ നഗരസഭയിലെത്തിയ എൽ.ഡി.വൈ.എഫ്. പ്രവർത്തകർ നഗരസഭാ സെക്രട്ടറി ഇല്ലാത്തതിനാൽ എൻജിനീയറിങ് വിഭാഗം സുപ്രണ്ടിന് പരാതി നൽകി. നഗരസഭയിലെത്തിയ മൊത്തം കിറ്റുകളും അർഹതപ്പെട്ടവർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഈ സംഭവത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നുമായിരുന്നു എൽ.ഡി.വൈ.എഫ്. നൽകിയ പരാതിയിൽ പറയുന്നത്. ഡി.വൈ.എഫ്.ഐ. അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാൽ, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി എം. മനു, സംസ്ഥാന കമ്മിറ്റിയംഗം അഞ്ജലി ടി.വിജയൻ, റിയാസ് റഫീഖ്, ജയകൃഷ്ണൻ, ശ്രീകുമാർ, വിഷ്ണു എന്നിവർ പങ്കെടുത്തു. Published: 26 Mar 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോൺഗ്രസ് കൗൺസിലറുടെ വീട്ടിൽ ഭക്ഷ്യകിറ്റ്; എൽ.ഡി.വൈ.എഫ്. പ്രതിഷേധിച്ചു
M
MathrubhumiSource Link
about 2 months ago