കോൺഗ്രസ് ദേശീയാധ്യക്ഷനെ വരവേറ്റ് തോട്ടം മേഖല

കോൺഗ്രസ് ദേശീയാധ്യക്ഷനെ വരവേറ്റ് തോട്ടം മേഖല

M
MathrubhumiSource Link
ഏലപ്പാറ : കോൺഗ്രസിന്റെ അവസാന വാക്കായ മല്ലികാർജുൻ ഖാർഗെ തോട്ടം മേഖലയായ ഏലപ്പാറയിൽ എത്തിയപ്പോൾ ലഭിച്ചത് ആവേശകരമായ വരവേൽപ്പാണ്. യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. സിറിയക്ക് തോമസിന്റെ പ്രചാരണപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. To advertise here, ഈസ്റ്റർ അവധി ദിനത്തിലും ആയിരക്കണക്കിന് പ്രവർത്തകരാണ് ഏലപ്പാറയിൽ തടിച്ചുകൂടിയത്. ഫ്രാൻസിസ് ജോർജ് എം.പി.യുടെ പ്രസംഗത്തിനിടെ മൂന്നുമണിയോടെ ഖാർഗെ ഏലപ്പാറയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ എത്തി. ആർപ്പുവിളികളോടെയും മുദ്രാവാക്യം വിളികളോടെയും അദ്ദേഹത്തെ പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചു. ശേഷം ഖനഗംഭീര ശബ്ദത്തിലുള്ള ഖാർഗെയുടെ ഓരോ വാക്കുകൾക്കും കാണികൾ കൈയടിച്ച് ആർപ്പുവിളിച്ചു. അരമണിക്കൂർ നീണ്ട പ്രസംഗത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് രൂക്ഷവിമർശനം. സ്വർണ്ണക്കൊള്ള, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഴിമതി, സ്വജനപക്ഷപാതം, തൊഴിലില്ലായ്മ, അരക്ഷിതാവസ്ഥ തുടങ്ങിയവ പ്രസംഗത്തിൽ ഉയർന്നു. തന്റെ മുന്നിൽ തടിച്ചുകൂടിയ തോട്ടം തൊഴിലാളികൾക്ക് ഒപ്പമുണ്ടാകുമെന്ന ഉറപ്പ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം വീണ്ടും ഏലപ്പാറയിൽ എത്തുമെന്ന് ഉറപ്പിച്ച് വിഷു, ഈസ്റ്റർ ആശംസകൾ അറിയിച്ചാണ് കോൺഗ്രസ് പ്രസിഡന്റ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഇതിനിടെ കേരളത്തിനടക്കം അഭിവാദ്യമർപ്പിച്ച് കാണികളെക്കൊണ്ട് ജയ് ജയ് വിളിപ്പിച്ചാണ് ഖാർഗേ മടങ്ങിയത്. Published: 06 Apr 2026, 12:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോൺഗ്രസ് ദേശീയാധ്യക്ഷനെ വരവേറ്റ് തോട്ടം മേഖല — Mathrubhumi… | Boolokam