ചെന്നൈ : അച്ചടക്കനടപടി നേരിട്ട കോൺഗ്രസ് ജനറൽ സെക്രട്ടറി ഡി. സെൽവം തമിഴക വെട്രി കഴക (ടി.വി.കെ)ത്തിൽ ചേർന്നു. ബുധനാഴ്ച വൈകീട്ട് പനയൂരിലെ ടി.വി.കെ. ഓഫീസിൽ പാർട്ടി അധ്യക്ഷൻ വിജയിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടിപ്രവേശം. To advertise here, ഡി.എം.കെ. ബന്ധം ഉപേക്ഷിച്ച് ടി.വി.കെ.യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കണമെന്ന് വാദിച്ച നേതാക്കളിൽ പ്രധാനിയായിരുന്നു സെൽവം. ഡി.എം.കെ.യുമായുള്ള സീറ്റുതർക്കത്തിനിടെ ചില കോൺഗ്രസ് നേതാക്കൾ ടി.വി.കെയുമായി സഖ്യത്തിന് ശ്രമിച്ചിരുന്നു. ടി.വി.കെ. നേതാക്കളുമായി സെൽവം രഹസ്യചർച്ച നടത്തിയതായും റിപ്പോർട്ടുണ്ടായിരുന്നു. ഡി.എം.കെ.യുമായി കോൺഗ്രസ് സീറ്റുധാരണയിലെത്തിയതോടെ അവരിൽ ചിലർ ടി.വി.കെ.യിൽ ചേരാൻ ശ്രമിച്ചു. ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ വൈകാതെ ടി.വി.കെ.യിലെത്തുമെന്ന് പാർട്ടി പ്രചാരണവിഭാഗം ജനറൽ സെക്രട്ടറി ആധവ് അർജുന അവകാശപ്പെടുകയും ചെയ്തു. ടി.വി.കെ.യിൽ ചേരാനൊരുങ്ങുന്നുവെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് ബുധനാഴ്ചയാണ് സെൽവത്തെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുന്നതായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സെൽവപെരുന്തുഗൈ അറിയിച്ചത്. വ്യാഴാഴ്ചതന്നെ സെൽവം ടി.വി.കെ. അംഗത്വം സ്വീകരിക്കുകയും ചെയ്തു. 80 ശതമാനം വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം അവഗണിച്ചാണ് ഡി.എം.കെ.യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതെന്ന് സെൽവം പറയുന്നു. ഡി.എം.കെ.യ്ക്കുവേണ്ടിയാണ് തന്നെ സസ്‌പെൻഡ് ചെയ്തതെന്നും തനിക്കെതിരേ നടപടിയെടുക്കാൻ സെൽവപെരുന്തുഗൈയ്ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അറിയപ്പെടുന്ന അഭിഭാഷകനായ സെൽവം തമിഴ്‌നാട്, പുതുച്ചേരി ബാർ കൗൺസിൽ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. Published: 27 Mar 2026, 12:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോൺഗ്രസ് നേതാവ് സെൽവം ടി.വി.കെ.യിൽ ചേർന്നു
M
MathrubhumiSource Link
about 1 month ago