ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയ്ക്ക് രൂപംനൽകാൻ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. സ്ഥാനാർഥികളെ നിശ്ചയിക്കാനായി ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗം തിങ്കളാഴ്ച രാത്രി വൈകുംവരെ നീണ്ടു. ചൊവ്വാഴ്ച കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (സി.ഇ.സി.) യോഗം ചേർന്ന് സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. സിറ്റിങ് എം.പി.മാർക്ക് സീറ്റുണ്ടാവില്ല. To advertise here, കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ. സുധാകരനും യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശും മത്സരിച്ച് ജയിച്ചാൽ ഉപതിരഞ്ഞെടുപ്പിലേക്ക് കണ്ണൂരിനെയും ആറ്റിങ്ങലിനെയും കൊണ്ടെത്തിക്കും. ആറ്റിങ്ങലിൽ ഉപതിരഞ്ഞെടുപ്പുണ്ടായാൽ ബി.ജെ.പി.ക്ക് നേട്ടമാകുമെന്നും വിലയിരുത്തുന്നു. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, അഡ്വ. സണ്ണി ജോസഫ് തുടങ്ങിയവർ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും നടത്തിയ കൂടിക്കാഴ്ചയിലും ഇത്തരമൊരു അഭിപ്രായമാണ് ഉയർന്നത്. അതേസമയം, മത്സരിക്കാൻ അവസരം ലഭിച്ചാൽ നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിക്കേണ്ട നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റിന് ഇരുവരും അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടുമാസം മുൻപ് 10 ജൻപഥിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ തനിക്ക് നിയമസഭയിലേക്ക് അവസാനമായി മത്സരിക്കണമെന്നും കേരളത്തിൽ പ്രവർത്തിക്കണമെന്നുമുള്ള ആഗ്രഹം കെ. സുധാകരൻ അറിയിച്ചിരുന്നു. രാഹുലിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് കണ്ണൂർ ലോക്സഭാസീറ്റിൽ സുധാകരൻ രണ്ടാമതും മത്സരിച്ചത്. ജയത്തിന് സുധാകരൻ അനിവാര്യമെന്നായിരുന്നു രാഹുൽ നിർബന്ധിച്ചത്. ഇക്കാരണത്താൽ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷ സുധാകരൻ വെച്ചുപുലർത്തി. മുൻ കെ.പി.സി.സി. അധ്യക്ഷൻ എന്ന നിലയിൽ കേരളത്തിലെ വിവിധ മണ്ഡലങ്ങളിലേക്ക് 15 പേരെ സുധാകരൻ നിർദേശിച്ചിട്ടുണ്ട്. തനിക്കില്ലെങ്കിൽ കണ്ണൂരിൽ റിജിൽ മാക്കുറ്റി, അമൃതാ രാമകൃഷ്ണൻ എന്നിവരെ സുധാകരൻ നിർദേശിച്ചേക്കുമെന്നാണ് സൂചന. എന്നാൽ, മുൻ മേയർ എന്ന നിലയിൽ ടി.ഒ. മോഹനന്റെ പേരും നേതൃത്വത്തിന് മുന്നിലുണ്ട്. ചൊവ്വാഴ്ച ഡൽഹിയിലെത്തുന്ന സുധാകരനുമായി കേന്ദ്രനേതൃത്വം അനുരഞ്ജന ചർച്ച നടത്തും. Content Highlights: High-level screening committee meetings in Delhi to finalize candidate lists., Decision confirmed that sitting MPs will not be contested., Concerns regarding by-elections in Kannur and Attingal if sitting leaders contest., Internal discussions between state leaders and national leadership regarding candidate selection., Potential candidates from Kannur constituency being evaluated. Published: 17 Mar 2026, 04:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ, എം.പിമാർക്ക് സീറ്റില്ല
M
MathrubhumiSource Link
about 2 months ago