BoolokamBoolokam
കോൺഗ്രസ്, ബിജെപി, സിഎംപി, സിപിഐ; ആരേയും പിണക്കാതെ തലസ്ഥാനം, മൂന്ന് മുന്നണിക്കും കൈനിറയെ

കോൺഗ്രസ്, ബിജെപി, സിഎംപി, സിപിഐ; ആരേയും പിണക്കാതെ തലസ്ഥാനം, മൂന്ന് മുന്നണിക്കും കൈനിറയെ

M
MathrubhumiSource Link
തിരുവനന്തപുരം: കേരളം ഭരിക്കുന്നവരാരോ അവർക്കൊപ്പം എന്നതായിരുന്നു തിരുവനന്തപുരം ജില്ലയുടെ പതിവ്. തത്വത്തിൽ ആ പതിവ് തലസ്ഥാന ജില്ല ഇത്തവണയും തെറ്റിച്ചില്ല. മൂന്ന് മുന്നണിക്കും കൈയയച്ച് എംഎൽഎമാരെ നൽകാൻ ഇത്തവണ ജില്ല ശ്രദ്ധിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. To advertise here, കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടിയ എംഎൽഎമാരുടെ എണ്ണം ലഭിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മൂന്നെണ്ണം. അതിൽ രണ്ടും തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. നേമത്ത് പാർട്ടിയുടെ അധ്യക്ഷനും കഴക്കൂട്ടത്ത് മുൻ അധ്യക്ഷനും ജയിച്ചു.  മന്ത്രി വി. ശിവൻകുട്ടിയെ 4978 വോട്ടുകൾക്കാണ് മുൻകേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ പരാജയപ്പെടുത്തിയത്. ശബരിമല സ്വർണ്ണക്കടത്തുകേസുൾപ്പെടെ ചർച്ചയായ കഴക്കൂട്ടത്ത് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ കേവലം 428 വോട്ടിനാണ് വി. മുരളീധരൻ അടിയറവുപറയിച്ചു. കൂട്ടത്തിൽ മികച്ച സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കിയെങ്കിലും വോട്ടുകളിൽ കാര്യമായ മത്സരം കാഴ്ചവെക്കാൻ ഇരുമണ്ഡലങ്ങളിലും യുഡിഎഫിനായില്ല. ഭരണത്തിലേക്കെത്തുന്ന യുഡിഎഫിന് ജില്ലയിൽനിന്ന് ഏഴ് എംഎൽഎമാരെ ലഭിക്കും. കഴിഞ്ഞ തവണ കേവലം ഒരു എംഎൽഎ മാത്രമുണ്ടായിരുന്നിടത്താണിത്. മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ ആറുപേരും സിഎംപിയുടെ സി.പി. ജോണും യുഡിഎഫ് ടിക്കറ്റിൽ ജില്ലയിൽനിന്ന് നിയമസഭയിലെത്തും. മുരളീധരൻ പോയതോടെ കൈവിട്ടുപോയ വട്ടിയൂർക്കാവ്, അദ്ദേഹത്തെ തന്നെയിറക്കി കോൺഗ്രസ് തിരികെപ്പിടിച്ചു. ആലത്തൂർ മുൻ എംപിയായ രമ്യാ ഹരിദാസിനെയായിരുന്നു ചിറയിൻകീഴിൽ കോൺഗ്രസ് രംഗത്തിറക്കിയത്. സിപിഐയുടെ സിറ്റിങ് സീറ്റ് 1422 വോട്ടുകൾക്കാണ് രമ്യ പിടിച്ചെടുത്തത്. വാശിയേറിയ പോരാട്ടമായിരുന്നു ഇവിടെ നടന്നത്. തലസ്ഥാനത്തെ ഇടതുകോട്ടകളിൽ ഒന്നാണ് വാമനപുരം. 50 വർഷമായി ഇവിടെ ഇടതുസ്ഥാനാർഥികളാണ് വിജയിച്ചുവരുന്നത്. സിറ്റിങ് എംഎൽഎയായ ഡി.കെ. മുരളിയെ തന്നെ സിപിഎം ഇവിടെ വീണ്ടുമിറക്കി. സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധവികാരം, എംഎൽഎമാരുടെ പ്രതിച്ഛായ വഴി മറികടക്കാമെന്നായിരുന്നു സിപിഎം കണക്കുകൂട്ടൽ. എന്നാൽ, അത് തെറ്റിക്കുന്നതായി ഫലം. കോൺഗ്രസിന്റെ യുവനേതാവ് സുധീർഷാ പാലോട് 12,185 വോട്ടുകൾക്കാണ് മണ്ഡലത്തിൽ വിജയിച്ചത്. തൊട്ടുമുമ്പ് നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനിൽനിന്ന് സുധീർഷാ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കെഎസ്‌യു- യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനായിരുന്ന സുധീർഷാ, നിലവിൽ ഡിസിസി വൈസ് പ്രസിഡന്റാണ്. ടേം വ്യവസ്ഥയിൽ ഇളവ് നൽകി സിപിഎം മത്സരത്തിനിറക്കിയ മറ്റൊരു സ്ഥാനാർഥിയാണ് ഐ.ബി. സതീഷ്. രണ്ടുതവണ ഇവിടെ ജയിച്ച സതീഷ്, മൂന്നാംതവണയാണ് മണ്ഡലത്തിൽ ജനവിധി തേടിയത്. ഇവിടെ കോൺഗ്രസിന്റെ എം.ആർ. ബൈജു അട്ടിമറി വിജയം നേടി. 7136 വോട്ടുകൾക്കാണ് ബൈജു വിജയിച്ചുകയറിയത്. രണ്ടുതവണ വിജയിച്ച കോവളത്ത് എം. വിൻസെന്റ് മൂന്നാമൂഴത്തിൽ മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷമുയർത്തിയാണ് വിജയിച്ചത്. നേരത്തേ, വിൻസെന്റ് മത്സരിക്കുന്നതിൽ അനിശ്ചിതത്വംപോലുമുണ്ടായിരുന്നു. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിലിന് സീറ്റ് നിഷേധിച്ചപ്പോൾ, സമാന ആരോപണമുള്ള വിൻസെന്റ് മത്സരിക്കുന്നതിൽ ചോദ്യങ്ങളുയർന്നിരുന്നു. രണ്ടുതവണ മണ്ഡലത്തിൽനിന്ന് എംഎൽഎയായ കെ. ആൻസലനേയാണ് നെയ്യാറ്റിൻകര മണ്ഡലത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എൻ. ശക്തൻ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും വർക്കല വി. ജോയ് നിലനിർത്തി. 2016-ൽ പരാജയപ്പെടുത്തിയ മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയായ വർക്കല കഹാറിനെയാണ് ജോയ് ഇവിടെ ഇത്തവണ നേരിട്ടത്. ആറ്റിങ്ങലിൽ അത്ഭുതങ്ങളൊന്നുണ്ടായില്ല. 13375 വോട്ടുകൾക്കാണ് സിറ്റിങ് എംഎൽഎ ഒ.എസ്. അംബികയുടെ ജയം. അരുവിക്കരയിൽ വി.എസ്. ശിവകുമാർ കടുത്ത മത്സരമുയർത്തിയെങ്കിലും സിറ്റിങ് എംഎൽഎ ജി. സ്റ്റീഫനെ പരാജയപ്പെടുത്താനായില്ല. 15013 വോട്ടുകൾക്കാണ് പാറശ്ശാല സി.കെ. ഹരീന്ദ്രൻ നിലനിർത്തിയത്. മൂന്നാം തവണയാണ് അദ്ദേഹമിവിടെ എംഎൽഎയാവുന്നത്. എൽഡിഎഫിൽ സിപിഐയുടെ മണ്ഡലമാണ് നെടുമങ്ങാട്. സിറ്റിങ് എംഎൽഎയും മന്ത്രിയുമായ ജി.ആർ. അനിലാണ് ഇവിടെ ജനവിധി തേടിയത്. 21583 വോട്ടുകൾക്ക് അദ്ദേഹം മണ്ഡലം നിലനിർത്തി. ശ്രദ്ധേയമായ മറ്റൊരു മത്സരം നടന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം സെൻട്രൽ. യുഡിഎഫിൽ സിഎംപി എന്ന കക്ഷിക്ക് പകരം സി.പി. ജോൺ എന്ന വ്യക്തിക്ക് അനുവദിച്ച മണ്ഡലമാണിത്. എൽഡിഎഫ് ഇിവടെ രംഗത്തിറക്കിയത് സിനിമാതാരം സുധീർ കരമനയെ. കരമന ജയൻ ബിജെപി സ്ഥാനാർഥി. ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജുവായിരുന്നു ഇവിടുത്തെ സിറ്റിങ് എംഎൽഎ. തൊണ്ടിമുതൽ കേസിൽ അദ്ദേഹം അയോഗ്യനാക്കപ്പെട്ടതോടെയാണ് എൽഡിഎഫ് മറ്റൊരു സ്ഥാനാർഥിക്ക് പിന്നാലെപ്പോവുന്നതും സുധീർ കരമനയെ സ്വതന്ത്രനാക്കിയിറക്കുന്നതും. ആന്റണി രാജുവിന്റെ വ്യക്തിപ്രഭാവത്തിലൂടെ പിടിച്ചെടുത്ത മണ്ഡലം പക്ഷേ നിലനിർത്താൻ സെലിബ്രിറ്റി സ്ഥാനാർഥിക്കായില്ല. Content Highlights: UDF secured 7 seats in the Thiruvananthapuram district. BJP achieved a historic milestone with 2 seats in the district (Nemom and Kazhakkoottam). Key upsets include Sudheersha Palode defeating CPM in Vamanapuram. Ramya Haridas won the Chirayinkeezh seat for UDF. C.P. John secured the Thiruvananthapuram Central seat for the UDF alliance. Published: 04 May 2026, 07:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!