കോർപ്പറേഷനുകൾക്ക് ബജറ്റ് കൂടുതൽ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യം

കോർപ്പറേഷനുകൾക്ക് ബജറ്റ് കൂടുതൽ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യം

M
MathrubhumiSource Link
ബെംഗളൂരു : ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകളുടെ വാർഷിക ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു. ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷന് 3889.98 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റാണ് അവതരിപ്പിച്ചത്. കെ.ആർ. പുരം, ഔട്ടർ റിങ് റോഡ് മേഖലകൾ ഉൾപ്പെടുന്ന 50 വാർഡുകൾ ഉൾപ്പെടുന്ന കോർപ്പറേഷനിൽ റോഡുകളുടെയും ഓവുചാലുകളുടെയും കവലകളുടെയും വികസനത്തിന് 112.5 കോടി രൂപ നീക്കിവെച്ചു. To advertise here, പട്ടികവിഭാഗ-പിന്നാക്ക വിഭാഗ-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രാമുഖ്യമുള്ള മേഖലകളിൽ അടിസ്ഥാനസൗകര്യ വികസനത്തിന് 227 കോടി രൂപ വകയിരുത്തി. പ്രധാന റോഡുകളിൽ മേൽനടപ്പാലങ്ങൾ ഉൾപ്പെടെ നിർമിക്കാൻ 50 കോടി രൂപ വകയിരുത്തി. അടിപ്പാതകൾക്കും മേൽപ്പാതകൾക്കുമായി 25 കോടി മാറ്റിവെച്ചു. പൊതുസ്ഥലങ്ങൾ വികസിപ്പിക്കാൻ 20 കോടി രൂപ വകയിരുത്തി. മാലിന്യനിർമാർജനത്തിന് 300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത റോഡുകളെ വാണിജ്യ ഇടനാഴിയാക്കും ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാഗങ്ങൾ ഉൾപ്പെടുന്ന സെൻട്രൽ സിറ്റി കോർപ്പറേഷന് 3426.61 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. നഗരത്തിന്റെ വാണിജ്യ പ്രാധാന്യം ആഗോളതലത്തിലേക്ക് ഉയർത്താൻ തിരഞ്ഞെടുത്ത റോഡുകളെ വാണിജ്യ ഇടനാഴികളായി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. ഇടനാഴികളിൽ അത്യാധുനികമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുകയും ഉയർന്ന ഫീസ് ശേഖരിക്കുകയും ചെയ്യുമെന്നും ബജറ്റിൽ പറയുന്നു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെയും ചന്തകളുടെയും തടാകങ്ങളുടെയും മറ്റും പുനർവികസനവും ബജറ്റ് ലക്ഷ്യം വെക്കുന്നു. ബി.ബി.എം.പി.ക്ക് പകരം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിയമംമൂലം നിലവിൽവന്നശേഷം ആദ്യത്തെ ബജറ്റാണ് കോർപ്പറേഷനുകൾ അവതരിപ്പിക്കുന്നത്. നിലവിൽ ജനപ്രതിനിധികൾ കോർപ്പറേഷനുകളിൽ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരാണ് ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്. ബാക്കി മൂന്ന് കോർപ്പറേഷനുകളുടെ ബജറ്റ് ശനിയാഴ്ച അവതരിപ്പിക്കും. തെരുവുനായകൾക്ക് അഭയകേന്ദ്രം : മേഖലയിൽ 500 തെരുവുനായകൾക്ക് അഭയകേന്ദ്രം ആരംഭിക്കാനുള്ള പദ്ധതി ബജറ്റിലുണ്ട്. 12 കോടി രൂപയാണ് ചെലവ്. അടിയന്തരസാഹചര്യങ്ങളിൽ മൃഗങ്ങളെ ചികിത്സിക്കാനായി സ്ഥലത്തെത്താനുള്ള മൊബൈൽ വെറ്ററിനറി വാഹനങ്ങൾ വാങ്ങാൻ 50 ലക്ഷം രൂപയും വകയിരുത്തി. 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും 10 നമ്മ ക്ലിനിക്കുകൾക്കുമായി 35 കോടി രൂപ അനുവദിച്ചു. തടാകങ്ങളുടെ വികസനത്തിന് 53 കോടി രൂപയും അനുവദിച്ചു. 3890 രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 1.56 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോർപ്പറേഷനുകൾക്ക് ബജറ്റ് കൂടുതൽ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്… | Boolokam