ക്രിക്കറ്റ് കളരി ഒരുങ്ങി പരിശീലനത്തിരക്കിൽ മല്ലപ്പള്ളി സ്റ്റേഡിയം

ക്രിക്കറ്റ് കളരി ഒരുങ്ങി പരിശീലനത്തിരക്കിൽ മല്ലപ്പള്ളി സ്റ്റേഡിയം

M
MathrubhumiSource Link
മല്ലപ്പള്ളി : നാട് തിരഞ്ഞെടുപ്പ് ആവേശത്തിലമരുമ്പോൾ മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ അവധിക്കാല കായിക പരിശീലനത്തിന്റെ തിരക്ക്. ഐ.പി.എൽ. നടക്കുന്ന അവസരത്തിലാണ് ഇവിടെ കുരുന്നുകൾ ക്രിക്കറ്റിന്റെ പാഠങ്ങൾ അഭ്യസിക്കുന്നത്. കളിയിലെ കഴിവുകൾ വളർത്താനും കായികശേഷി വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാന പരിശീലകൻ എസ്. ആനന്ദ് പറയുന്നു. To advertise here, വിവിധ ജില്ലകളിൽനിന്നായി മുപ്പതിലധികം കുട്ടികൾ ഇവിടെ ക്ലാസുകളിൽ പങ്കെടുക്കുന്നു. ഉച്ചയ്ക്ക് രണ്ടരമുതൽ മൂന്നുമണിക്കൂറോളം പരിശീലനം നൽകും. ഇവിടെ കളി പഠിച്ചവരിൽ പലരും ജില്ലാ, സ്കൂൾ തലങ്ങളിൽ മികവ് പ്രകടിച്ചുവരുന്നതായി അധ്യാപകർ പറയുന്നു. ക്രിക്കറ്റ് അസോസിയേഷൻ നൽകിയ നെറ്റ്സിലാണ് പിച്ച് ഒരുക്കിയിരിക്കുന്നത്. വോളിബോളാണ് മല്ലപ്പള്ളിയുടെ പാരമ്പര്യ കായിക ഇനമെങ്കിലും ഹാൻഡ് ബോളും ക്രിക്കറ്റും ഇവിടെ ഇടം പിടിച്ചുകഴിഞ്ഞു. ഇന്ത്യൻ ആർമിയിൽ പത്ത് പേരും കേരള പോലീസിൽ അഞ്ച് പേരും സ്പോർട്സ് ക്വാട്ടയിൽ നിയമനം ലഭിച്ച് സേവനമനുഷ്ഠിക്കുന്നു. ഇന്ത്യൻ ടീമിൽ ആറ് പേരും സ്റ്റേറ്റ് ടീമിൽ 115 പേരും ഇടം നേടി. യൂണിവേഴ്സിറ്റി ടീമിൽ 105 കുട്ടികൾ സർവകലാശാലകളുടെ നിറമണിഞ്ഞു. ക്രിക്കറ്റിൽ ഇക്കുറി അഞ്ച് പേർക്ക് ജില്ലാ ടീമിലേക്ക് പ്രവേശനം ലഭിച്ചു. പ്രൊഫ. തോമസ് സ്കറിയ, ഡബ്ല്യു.എ. ജോൺ എന്നിവരാണ് പ്രധാന പരിശീലകർ. മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റിയാണ് നേതൃത്വം നൽകുന്നത്. Published: 06 Apr 2026, 12:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്രിക്കറ്റ് കളരി ഒരുങ്ങി പരിശീലനത്തിരക്കിൽ മല്ലപ്പള്ളി സ്റ്… | Boolokam