മഞ്ചേരി : യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. എം. റഹ്‌മത്തുള്ള ഞായറാഴ്‌ച ക്രിസ്ത്യൻ ദേവാലയങ്ങളിൽ വിശ്വാസികളെ കണ്ട് വോട്ടഭ്യർഥിച്ചു. കൂമംകുളം സെയ്ന്റ് മേരീസ് ചർച്ചിൽ നടന്ന ഔസേപ്പ് പിതാവിന്റെ ഊട്ടുനേർച്ചയിലും പങ്കെടുത്തു. കൂമംകുളത്ത് നാടിന്റെ ഉത്സവമായി കൊണ്ടാടുന്ന നേർച്ചയ്ക്കെത്തിയ സ്ഥാനാർഥിയെ പള്ളി വികാരി ഫാ. ജോസഫ് എഴനിക്കാട്ട് സ്വീകരിച്ചു. മഞ്ചേരി നഗരസഭാ ഉപാധ്യക്ഷ അഡ്വ. ബീനാ ജോസഫ്, തൃക്കലങ്ങോട് പഞ്ചായത്ത് ഉപാധ്യക്ഷ ലില്ലി മാത്യു, അഡ്വ. ടോമി ജോൺ, വിൻസെന്റ് തുലാപ്പള്ളി എന്നിവർ ഒപ്പമുണ്ടായിരുന്നു. പയ്യനാട് സെയ്ന്റ് മേരീസ് ചർച്ചിലും സന്ദർശനം നടത്തി. പള്ളി വികാരി ഫാ. ആൽബിൻ സ്വീകരിച്ചു. നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ മജീദ്, മരുന്നൻ മുഹമ്മദ് എന്നിവരും കൂടെയുണ്ടായിരുന്നു. To advertise here, യു.ഡി.എഫ്. നേതൃസംഗമം മഞ്ചേരി : യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. എം. റഹ്‌മത്തുള്ളയുടെ പ്രചാരണപരിപാടിയുടെ ഭാഗമായി തൃക്കലങ്ങോടും കീഴാറ്റൂരും മഞ്ചേരി നഗരസഭയിലും നേതൃസംഗമങ്ങൾ നടത്തി. കീഴാറ്റൂരിൽ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് ചെയർമാൻ ടി. രാധാകൃഷ്ണൻ അധ്യക്ഷനായി. സ്ഥനാർഥി അഡ്വ. എം. റഹ്‌മത്തുള്ള, മണ്ഡലം ചെയർമാൻ പറമ്പൻ റഷീദ്, കൺവീനർ പി.എച്ച്. ഷമീം, കെ. നിസാർ, എൻ.കെ. ഹംസ, വി. ഹംസ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി, പി. മുഹമ്മദ് റാഫി, മാങ്ങോട്ടിൽ ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് യു.ഡി.എഫ്. സംഗമം കോൺഗ്രസ് ഓഫീസിൽ നടന്നു. എം. മരക്കാർ അധ്യക്ഷനായി, ഡി.സി.സി. സെക്രട്ടറി വി. സുധാകരൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മുഹമ്മദ്, വൈസ് പ്രസിഡന്റ് ലില്ലി മാത്യു, ആഷിക് പയ്യനാട്, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് പി.കെ. മൈമൂന, ഇ.ടി. മോയിൻകുട്ടി, എലമ്പ്ര ബാപ്പുട്ടി, വിജീഷ് എളങ്കൂർ, ഇ.എ. സലാം തുടങ്ങിയവർ പ്രസംഗിച്ചു.

ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ച് അഡ്വ. എം. റഹ്‍മത്തുള്ള
M
MathrubhumiSource Link
about 2 months ago