കോഴിക്കോട് : ആർ.എസ്.എസിന്റെ ശതാബ്ദിയോടനുബന്ധിച്ച് കേരളത്തിൽ 22 ലക്ഷം വീടുകളിൽ ഗൃഹസമ്പർക്കംനടത്തിയതായി പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ, ദക്ഷിണക്ഷേത്രീയ സഹബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് കെ.പി. രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 64,000 മുസ്‌ലിംവീടുകളും 54,000 ക്രിസ്ത്യൻവീടുകളുമടക്കമാണ് ഇത്. ക്രിസ്ത്യൻ, മുസ്‌ലിം സമുദായാംഗങ്ങൾ ആർ.എസ്.എസിനോട് സൗഹൃദത്തോടെയാണ് ഇടപെടുന്നത്. ക്രിസ്ത്യൻ സമുദായാംഗങ്ങൾ സവിശേഷതാത്‌പര്യത്തോടെ ആർ.എസ്.എസിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഇവർക്ക് പുസ്തകങ്ങളും ലഘുലേഖകളും നൽകി. To advertise here, രാജ്യത്ത് 3,89,465 ഗ്രാമങ്ങളിലും 31,143 നഗരങ്ങളിലുമായി ഇതുവരെ 10,02,12,162 വീടുകളിൽ സമ്പർക്കം നടന്നു. സംഘം അഖിലഭാരത പ്രതിനിധിസഭ ഹരിയാണയിലെ സമാൽഖയിൽ നടന്നു. ഹിന്ദുസമ്മേളനങ്ങൾ 23,143 ഗ്രാമങ്ങളിലും 13,905 നഗരങ്ങളിലും നടന്നു. 1,55,95,124 സ്ത്രീകളും 3,49,35,211 പുരുഷന്മാരും സമ്മേളനങ്ങളിൽ പങ്കെടുത്തു. കേരളത്തിൽ 1500‚-ഓളം ഹിന്ദുസമ്മേളനങ്ങൾ നടന്നു. പ്രമുഖവ്യക്തികളുടെ സമ്മേളനങ്ങളും യുവജനങ്ങൾക്കുള്ള പരിപാടികളും പലസംസ്ഥാനങ്ങളിലും ആരംഭിച്ചു. 2026 ഒക്ടോബറോടുകൂടി മാത്രമേ ഇത് പൂർത്തിയാകുകയുള്ളൂ. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഭാരതത്തിലുടനീളം നൂറുകണക്കിന് ദേശസ്നേഹപ്രചോദിതമായ പരിപാടികൾ നടന്നു. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ കേരളത്തിലെ സംഘടനാസംവിധാനം പുതിയരീതിയിലേക്ക് മാറുകയാണ്. ഇതുവരെ ഉത്തരകേരളം, ദക്ഷിണകേരളം എന്നിങ്ങനെ രണ്ട് പ്രാന്തങ്ങളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. അത് ഒരുവർഷത്തിനകം മൂന്ന് സംഭാഗുകളായി മാറും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെയാണ് പുനർരചിച്ചിരിക്കുന്നത്. കേരളത്തിൽ 3500-ഓളം ശാഖകളിൽ ദൈനംദിനപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഹിന്ദു ജാഗരണ പ്രവർത്തനങ്ങളും നടന്നുവരുന്നതായി നേതാക്കൾ പറഞ്ഞു. Content Highlights: RSS reached 22 lakh homes in Kerala, National outreach has covered over 10 crore homes across India., Kerala organizational structure to be reorganized into three zones: Thiruvananthapuram, Ernakulam, and Kozhikode., Over 3,500 daily Shakhas are currently active in Kerala., Centenary programs are scheduled to continue until October 2026. Published: 20 Mar 2026, 09:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ക്രിസ്ത്യൻ-മുസ്‌ലിം സമുദായങ്ങൾ സംഘടനയോട് സൗഹൃദത്തോടെ ഇടപെടുന്നെന്ന് ആർ.എസ്.എസ്.
M
MathrubhumiSource Link
about 2 months ago