ബെംഗളൂരു : പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം ആവേശകരമായി. കലാപരിപാടികൾ, വിവിധയിനം ഫൺ ഗെയിമുകൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. സ്വരലയ ഓർക്കസ്ട്രയുടെ സംഗീതവിരുന്നും അത്താഴവിരുന്നുമുണ്ടായി. ചെയർമാൻ ഡി.ആർ. പിള്ള, പ്രസിഡന്റ് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ, കോഡിനേറ്റർ സന്തോഷ് കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിൻ ഫെർണാണ്ടസ്, സെക്രട്ടറി ബിജു സുന്ദർ, വൈസ് പ്രസിഡന്റ് നിഷാ രാജേഷ്, ജോയിന്റ് സെക്രട്ടറി സുരേഷ് രാജൻ, ട്രഷറർ ജിനീഷ് കുമാർ, ഹൂഡി ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് കുമാർ, സെക്രട്ടറി ജിജോ, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഗിരീഷ് കുമാർ, ട്രഷറർ ജോൺസൻ എന്നിവരെ ആദരിച്ചു. രാധിക പ്രോഗ്രാം അവതാരികയായി. യുവധാര പ്രസിഡന്റ് ജ്വാലാ സന്തോഷ്, സെക്രട്ടറി അശ്വിൻ രാജേഷ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അസോസിയേഷന്റെ കലണ്ടർ പ്രകാശനംചെയ്തു. To advertise here, Published: 07 Jan 2026, 12:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
