ചെറുതോണി : രാജകുമാരി ദൈവമാതാ തീർഥാടന ദൈവാലയത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളിൽ ഭയചകിതരാകാതെ ധീരതയോടെ ക്രിസ്തുവിന് സാക്ഷ്യം നൽകാൻ ക്രിസ്ത്യാനികൾ പരിശ്രമിക്കണമെന്നും സഭാധ്യക്ഷന്മാരെയും സഭയെയും അകാരണമായി വിമർശിക്കുമ്പോൾ നിസ്സംഗരാകരുതെന്നും ധൈര്യം ചോർന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു. അണക്കര മരിയൻ തീർഥാടനകേന്ദ്രം ഡയറക്ടർ ഫാ.ഡോമിനിക് വാളനാൽ ധ്യാനത്തിന് നേതൃത്വം നൽകുന്ന കൺവെൻഷൻ ഞായറാഴ്ച സമാപിക്കും. To advertise here, ഇടുക്കി രൂപതാ വികാരി ജനറൽമാരായ മോൺ. ജോസ് നരിതൂക്കിൽ, മോൺ. ജോസ് കരിവേലിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, ഫാ.മാത്യു കരോട്ടുകൊച്ചറക്കൽ, ഫാ.അലക്സ് ചേന്നംകുളം എന്നിവർ കൺവെൻഷന് നേതൃത്വം നൽകും. Published: 18 Apr 2026, 03:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ക്രൈസ്തവർ ധൈര്യം വെടിയരുത് -മാർ ജോൺ നെല്ലിക്കുന്നേൽ
M
MathrubhumiSource Link
22 days ago