തൃശ്ശൂർ: ക്ലാസിഫിക്കേഷൻ നോക്കാതെ ബാറുകളുടെ ലൈസൻസ് നീട്ടിക്കൊടുത്ത സർക്കാർ നടപടി കേരളംകണ്ട ഏറ്റവുംവലിയ സംഘടിത അഴിമതിയെന്ന് കെ.സി. വേണുഗോപാൽ. ബാറുകൾക്ക് അഞ്ചു വർഷത്തേക്കാണ് ലൈസൻസ്. ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ പരിഗണിച്ചാണ് ലൈസൻസ് പുതുക്കേണ്ടത്. ഇതിനായുള്ള നടപടികൾക്ക് കാത്തുനിൽക്കാതെ 200 ബാറുകൾക്കാണ് അതീവ രഹസ്യമായി ലൈസൻസ് നീട്ടിക്കൊടുത്തത്. കോടികളുടെ അഴിമതിയാണിതെന്നും വേണുഗോപാൽ ആരോപിച്ചു. To advertise here, കർഷകത്തൊഴിലാളി പെൻഷൻ ധനവകുപ്പ് വെട്ടിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇത്തരം അഴിമതികളും ജനകീയ പ്രശ്നങ്ങളുമുയർത്തിയാണ് യു.ഡി.എഫ്.തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് തൃശ്ശൂർ ഡി.സി.സി.യിൽ നടന്ന പത്ര സമ്മേളനത്തിൽ വേണുഗോപാൽ പറഞ്ഞു. 2024-ലെ സ്വത്തുവിവരത്തിൽ ചേർത്തിരുന്ന സ്വത്താണ് രാജീവ് ചന്ദ്രശേഖർ ഇത്തവണ ബോധപൂർവം വിട്ടുകളഞ്ഞത്. മാർച്ച് 17-ന് അഞ്ചു ലക്ഷത്തിലധികം രൂപ നികുതിയടച്ചെന്ന രേഖകളുണ്ട്. എന്ത് സുതാര്യതയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനുള്ളതെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. Content Highlights: Allegation of illicit bar license renewal for 200 establishments without proper classification., Claims of multi-crore corruption involving the state government., Criticism regarding the reduction of agricultural labor pensions., Accusations against Rajeev Chandrasekhar regarding asset transparency in 2024 filings. Published: 25 Mar 2026, 11:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ക്ലാസിഫിക്കേഷൻ നോക്കാതെ ബാർ ലൈസൻസ് നീട്ടിക്കൊടുത്തത് ഏറ്റവുംവലിയ സംഘടിത അഴിമതി- കെ.സി. വേണുഗോപാൽ
M
MathrubhumiSource Link
about 2 months ago