ക്ലോഡ് ഡിസൈനുമായി ആന്ത്രോപിക്; ഫിഗ്മ, അഡോബി ഓഹരികളിൽ ഇടിവ്

ക്ലോഡ് ഡിസൈനുമായി ആന്ത്രോപിക്; ഫിഗ്മ, അഡോബി ഓഹരികളിൽ ഇടിവ്

ടെക്‌നോളജി ഡെസ്‌ക് Last Updated: 18 April 2026, 02:43 PM IST ഒരു കമ്പനിയുടെ ഡിസൈന്‍ സിസ്റ്റം മനസ്സിലാക്കാനും അത് ഉപയോഗിക്കാനും എഐ ടൂളിന് കഴിയും. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. ഓഹരി വിപണിയിലടക്കം ചലനം സൃഷ്ടിക്കുന്ന എഐ ടൂളുമായി ആന്ത്രോപിക് വീണ്ടും രംഗത്ത്. ക്ലോഡ് ഡിസൈൻ എന്ന എഐ ടൂൾ അവതരിപ്പിച്ച് ഡിസൈൻ രംഗത്തേക്കും തിരിഞ്ഞിരിക്കുകയാണ് കമ്പനി. ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്ന് പ്രസന്റേഷനുകളും മാർക്കറ്റിങ് വിഷ്വലുകളുമടക്കം സൃഷ്ടിക്കാൻ കഴിവുള്ള ടൂളാണിത്. ക്ലോഡ് ഡിസൈൻ ആന്ത്രോപിക് അവതരിപ്പിച്ചതിന്റെ ചലനങ്ങൾ തൊട്ടുപിന്നാലെ ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഫിഗ്മയുടെയും അഡോബിയുടെയും ഓഹരികളിൽ പ്രഖ്യാപനത്തിന് പിന്നാലെ ഇടിവ് രേഖപ്പെടുത്തി. To advertise here, ഡിസൈൻ ആപ്പിൽ ലേഔട്ട് ചെയ്യുന്നതിന് പകരം ഉപയോക്താക്കൾക്ക് ഒരൊറ്റ പ്രോംപ്റ്റ് ടൈപ്പ് ചെയ്ത് ഡിസൈനിങ് സാധ്യമാക്കും. സെക്കൻഡുകൾക്കുള്ളിൽ ക്ലോഡ് ഒരു ആദ്യ ഡ്രാഫ്റ്റ് സൃഷ്ടിക്കും. നിലവിൽ ക്ലോഡ് പ്രോ, മാക്‌സ്, ടീം, എന്റർപ്രൈസ് സബ്‌സ്‌ക്രൈബർമാർക്ക് അധിക ചിലവില്ലാതെ റിസർച്ച് പ്രിവ്യൂ ലഭ്യമാണ്. ക്ലോഡ് ഓപ്പസ് 4.7 ആണ് ക്ലോഡ് ഡിസൈനിന് കരുത്ത് പകരുന്നത്. മുൻ പതിപ്പുകളേക്കാൾ വളരെ വിശദാംശങ്ങളോടെ ഉയർന്ന നിലവാരമുള്ള വിഷ്വലുകൾ പ്രോസസ്സ് ചെയ്യാനും സൃഷ്ടിക്കാനും കഴിവുള്ളതാണിത്. സംരംഭകർ, പ്രോഡക്ട് മാനേജർമാർ, മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കും ഡിസൈൻ പരിജ്ഞാനം ഇല്ലാത്ത ആർക്കും ഇത് ഉപയോഗിക്കാൻ കഴിയും. ഡിസൈനർമാരെയോ സങ്കീർണമായ സോഫ്റ്റ്‌വെയറിനെയോ ആശ്രയിക്കാതെ ആശയങ്ങൾ വേഗത്തിൽ ഡിസൈനുകളാക്കി മാറ്റാൻ ഇത് സഹായിക്കുന്നു. ഒരൊറ്റ പ്രോംപ്റ്റിലൂടെ ഒരു ലാൻഡിങ് പേജോ അതല്ലെങ്കിൽ ഒരു ആപ്പ് ഇന്റർഫേസോ സൃഷ്ടിക്കാൻ ഉപയോക്താക്കൾക്ക് ക്ലോഡ് ഡിസൈനിനോട് ആവശ്യപ്പെടാം. ആദ്യം അതൊരു ഡ്രാഫ്റ്റ് സൃഷ്ടിക്കും. ലളിതമായ പ്രോംറ്റുകളിലൂടെ അത് വീണ്ടും മെച്ചപ്പെടുത്താം. ഉപയോക്താക്കൾക്ക് ലേഔട്ട് മാറ്റാനോ, നിറങ്ങൾ ക്രമീകരിക്കാനോ, ടെക്സ്റ്റ് എഡിറ്റ് ചെയ്യാനോ സാധിക്കും. ക്ലോഡ് ഡിസൈൻ തത്സമയം അപ്‌ഡേറ്റ് ചെയ്യുന്നു. ഡോക്യുമെന്റുകൾ, ചിത്രങ്ങൾ പോലുള്ള ഫയലുകൾ ഇംപോർട്ട് ചെയ്യാനും, അല്ലെങ്കിൽ ലൈവ് വെബ്‌സൈറ്റുകളിൽ നിന്നുള്ള ഉള്ളടക്കം എടുത്ത് കൂടുതൽ റിയലിസ്റ്റിക് പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനും സാധിക്കും. മറ്റൊരു ശ്രദ്ധേയമായ സവിശേഷതയും ക്ലോഡ് ഡിസൈനിനുണ്ട്. ഒരു കമ്പനിയുടെ ഡിസൈൻ സിസ്റ്റം മനസ്സിലാക്കാനും അത് ഉപയോഗിക്കാനും എഐ ടൂളിന് കഴിയും. ക്ലോഡ് നിലവിലുള്ള ഡിസൈൻ ഫയലുകളോ കോഡുകളോ വിശകലനം ചെയ്യുകയും ശരിയായ നിറങ്ങൾ, ഫോണ്ടുകൾ, ഘടകങ്ങൾ എന്നിവ കൃത്യമായി മനസിലാക്കി ഉപയോഗിക്കുകയും ചെയ്യും. അതിനാൽ കമ്പനിയുടെ ഐഡന്റിറ്റിയുമായി പൊരുത്തപ്പെടുന്ന ഡിസൈനുകൾ സൃഷ്ടിക്കാൻ അനായാസം കഴിയും. എഐ ടൂൾ കമ്പനി പ്രഖ്യാപിച്ചതിന് ശേഷം, ഫിഗ്മയുടെ ഓഹരികൾ ഏകദേശം 7.5 ശതമാനം ഇടിഞ്ഞു, അതേസമയം അഡോബി ഓഹരികളിൽ 1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ക്ലോഡ് ഡിസൈൻ പോലുള്ള ടൂളുകൾ മെച്ചപ്പെടുന്നതോടെ ഡിസൈൻ ജോലികളിൽതന്നെ വലിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. Content Highlights: Claude Design enables text-to-prototype generation for non-designers., Powered by the advanced Claude Opus 4.7 vision model., Features real-time editing, design system integration, and code export., Market impact: Figma and Adobe shares declined following the 2026 launch., Seamless integration with Claude Code for production-ready development. Published: 18 Apr 2026, 02:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ലോഡ് ഡിസൈനുമായി ആന്ത്രോപിക്; ഫിഗ്മ, അഡോബി ഓഹരികളിൽ ഇടിവ്… | Boolokam