ക്ലോഡ് സ്വന്തമായി ആപ്പ് നിർമിക്കും, പ്രശ്‌നങ്ങൾ പരിഹരിക്കും; അപ്‌ഡേറ്റുമായി ആന്ത്രോപിക്

ക്ലോഡ് സ്വന്തമായി ആപ്പ് നിർമിക്കും, പ്രശ്‌നങ്ങൾ പരിഹരിക്കും; അപ്‌ഡേറ്റുമായി ആന്ത്രോപിക്

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 31 March 2026, 11:14 AM IST ഒരു മനുഷ്യന് macOSല്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ഫീച്ചര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകും. ഉപയോക്താക്കള്‍ക്ക് ക്ലോഡിനോട് ഇതെല്ലാം ചെയ്യാന്‍ പ്രോംപ്റ്റിലൂടെ ആവശ്യപ്പെടാം. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. എഐ ടൂളായ ക്ലോഡിന്റെ പുതിയൊരു അപ്‌ഡേറ്റ് പുറത്തിറക്കി ആന്ത്രോപിക്. മനുഷ്യന്റെ മേൽനോട്ടമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ നിർമിതബുദ്ധി (എഐ)ക്ക് കൂടുതൽ കഴിവുകൾ നൽകുന്നതാണ് അപ്‌ഡേറ്റ്. ഉപയോക്താവിന്റെ ഇടപെടൽ ഇല്ലാതെതന്നെ ഒരു ആപ്പ് നിർമിക്കുന്നത് മുതൽ ബഗ്ഗുകൾ പരിഹരിക്കുന്നത് വരെ ക്ലോഡിന് സ്വന്തം നിലയിൽ ചെയ്യാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. To advertise here, Claude Code-ൽ കമ്പ്യൂട്ടർ യൂസ് എന്ന പുതിയ ഫീച്ചറാണ് അവതരിപ്പിച്ചിട്ടുള്ളത്. ക്ലോഡിന് കമാൻഡ് ലൈൻ ഇന്റർഫേസ് (CLI) വഴി macOSലെ ആപ്ലിക്കേഷനുകളുമായി നേരിട്ട് സംവദിക്കാൻ അനുവദിക്കുന്നതാണിത്. 'ഒരൊറ്റ പ്രോംപ്ടിൽ, ക്ലോഡിന് കോഡ് എഴുതാനും, അത് കംപൈൽ ചെയ്യാനും, ആപ്പ് ലോഞ്ച് ചെയ്യാനും, അതിലെ ബഗ് കണ്ടെത്താനും, പരിഹരിക്കാനും, പരിഹാര നടപടി പരിശോധിച്ച് ഉറപ്പുവരുത്താനും കഴിയും. ഉപയോക്താവിന് സൃഷ്ടിക്കേണ്ടത് എന്താണെന്ന് ക്ലോഡിനോട് പറഞ്ഞാൽ മാത്രം മതി, ബാക്കിയെല്ലാം AI കൈകാര്യം ചെയ്യും.' - ആന്ത്രോപിക് അവകാശപ്പെടുന്നു. ഒരു മനുഷ്യന് macOSൽ ചെയ്യാൻ കഴിയുന്നതെല്ലാം ഫീച്ചർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകും. ഉപയോക്താക്കൾക്ക് ക്ലോഡിനോട് ഇതെല്ലാം ചെയ്യാൻ പ്രോംപ്റ്റിലൂടെ ആവശ്യപ്പെടാം. ഉപയോക്താവ് ദൂരെ ആയിരിക്കുമ്പോൾ എഐക്ക് സ്വന്തം നിലയിൽ ജോലി തുടരാനുള്ള കഴിവ്, ക്ലോഡ് മൊബൈൽ ആപ്പിൽ നിങ്ങളുടെ ജോലി ചെയ്യാൻ ആവശ്യമുള്ളതെന്തും ആക്‌സസ് ചെയ്യാനുള്ള കഴിവ് എന്നിവ ഉൾപ്പെടെ നിരവധി അപ്‌ഡേറ്റുകൾ അടുത്ത കാലത്തായി ക്ലോഡിന് ആന്ത്രോപിക് നൽകിയിരുന്നു. കമ്പ്യൂട്ടർ യൂസ് ഫീച്ചർ നിലവിൽ Pro, Max പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്ത ഉപയോക്താക്കൾക്ക് റിസർച്ച് പ്രിവ്യൂ ആയി ലഭ്യമാണ്. ഇതിന് Claude Code പതിപ്പ് 2.1.85 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്. ഇത് macOSൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. Content Highlights: Enables Claude to interact directly with macOS desktop applications., Performs complex tasks like coding, testing, and debugging autonomously., Requires Claude Code version 2.1.85 or later for Pro/Max users., Implements strict privacy controls including session-based app permissions. Published: 31 Mar 2026, 11:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ലോഡ് സ്വന്തമായി ആപ്പ് നിർമിക്കും, പ്രശ്‌നങ്ങൾ പരിഹരിക്കും… | Boolokam