പാണ്ടിക്കാട് : വെള്ളമൂറ്റുന്നതിനിടെ ക്വാറിയിൽനിന്ന് ബൈക്ക് കണ്ടെത്തി. ചെമ്പ്രശ്ശേരി പനമ്പറ്റയിലെ സ്വകാര്യ വ്യക്തിയുടെ ക്വാറിയിൽ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണംതുടങ്ങി. To advertise here, പൂളമണ്ണ-വാണിയമ്പലം റോഡ് നവീകരണത്തിനായി പനമ്പറ്റയിലെ സ്വകാര്യ വ്യക്തിയുടെ ക്വാറിയിൽനിന്നാണ് വെള്ളമെടുക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന മോട്ടോർ പമ്പ് ഉപയോഗിച്ചുള്ള വെള്ളമൂറ്റലിനെത്തുടർന്ന് ക്വാറിയുടെ ഒരു ഭാഗത്തെ കുഴിയിലെ വെള്ളം താഴ്ന്നിരുന്നു. ഇതോടെയാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ ബൈക്ക് കണ്ടെത്തിയത്. ബൈക്കിന്റെ നമ്പർ പ്ലേറ്റും ചെയ്സ് നമ്പറുമൊന്നും വ്യക്തമല്ല. പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ക്വാറിയുടെ മറ്റു ഭാഗങ്ങളിൽ യഥേഷ്‌ടം വെള്ളമുള്ളത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ബൈക്ക് എങ്ങനെ ഇവിടെയെത്തി എന്നതുസംബന്ധിച്ചും ദുരൂഹതയുണ്ട്. അതേസമയം മേഖലയിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറഞ്ഞു. Published: 22 Apr 2026, 03:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ക്വാറിയിൽ നിന്ന് വെള്ളമൂറ്റുന്നതിനിടെ ബൈക്ക് കണ്ടെത്തി
M
MathrubhumiSource Link
18 days ago