ക്ഷയരോഗമുക്ത പഞ്ചായത്ത്: സുവർണനേട്ടത്തിന്റെ തിളക്കത്തിൽ ബെള്ളൂർ പഞ്ചായത്ത്

ക്ഷയരോഗമുക്ത പഞ്ചായത്ത്: സുവർണനേട്ടത്തിന്റെ തിളക്കത്തിൽ ബെള്ളൂർ പഞ്ചായത്ത്

M
MathrubhumiSource Link
ബെള്ളൂർ : ക്ഷയരോഗമുക്ത പ്രവർത്തനങ്ങളുടെ മികവിൽ ബെള്ളൂർ ഗ്രാമപ്പഞ്ചായത്തിന് 'ടി.ബി. മുക്ത് പഞ്ചായത്ത്' ഗോൾഡ് അംഗീകാരം. ക്ഷയരോഗമുക്ത പഞ്ചായത്തെന്ന ലക്ഷ്യവുമായിറങ്ങിയ ആദ്യ വർഷം വെങ്കലം, അടുത്ത വർഷം വെള്ളി, ഇത്തവണയത് സ്വർണമാക്കി. പുരസ്കാരം ലോക ക്ഷയരോഗദിനാചരണത്തിന്റെ ജില്ലാതല പരിപാടിയിൽ കളക്ടർ അർജുൻ പാണ്ഡ്യനിൽനിന്ന് സ്വീകരിച്ചു. ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് പ്രതിനിധികളും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. To advertise here, ജില്ലയിൽ ആദ്യമായി ക്ഷയരോഗമുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട പഞ്ചായത്തുകളിൽ ഒന്നാണ് ബെള്ളൂർ. ടി.ബി. മുക്ത് ഭാരത് ലക്ഷ്യം മുൻനിർത്തി 'സൺറൈസ് ഇൻ ബെള്ളൂർ' എന്ന പദ്ധതിയിലൂടെ 2023-ലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി 'ആരോഗ്യസേന' രൂപവത്കരിക്കുകയും അവർക്കാവശ്യമായ പരിശീലനം നൽകുകയും ചെയ്തു. ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും ചേർന്ന സംഘം വീടുകളിലെത്തി കഫ സാമ്പിളുകൾ ശേഖരിച്ച് ജില്ലയിലെ വിവിധ മൈക്രോസ്‌കോപ്പിക് കേന്ദ്രങ്ങളിൽ പരിശോധനയ്ക്കായി എത്തിച്ചു. ഈ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ ബെള്ളൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ തന്നെ കഫപരിശോധനാ സൗകര്യം ആരംഭിക്കാനും സാധിച്ചു. നിലവിൽ സമീപപഞ്ചായത്തുകളിലെ കഫപരിശോധനകളും ഇവിടെ നടത്തുന്നുണ്ട്. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ 2023-ൽ വെങ്കലമെഡലും 2024-ൽ വെള്ളി പുരസ്കാരവും നേടിയ ബെള്ളൂർ പഞ്ചായത്തിന് തുടർച്ചയായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇപ്പോൾ ലഭിച്ച സ്വർണമെഡൽ. ക്ഷയരോഗത്തെ തുടച്ചുനീക്കും ക്ഷയരോഗബാധിതർക്കായി പോഷകാഹാര കിറ്റ് വിതരണം, രോഗിക്കും കുടുംബാംഗങ്ങൾക്കും സൗജന്യ പരിശോധന, മരുന്നുവിതരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര ഇടപെടലുകൾ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പാക്കുന്നുണ്ട്. ക്ഷയരോഗം പൂർണമായി ഇല്ലാതാക്കുന്നതുവരെ ടി.ബി. മുക്ത പ്രവർത്തനങ്ങൾ ബെള്ളൂരിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. ക്ഷയരോഗദിനാചരണം കാസർകോട് : ദേശീയ ക്ഷയരോഗ നിവാരണപരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം, ജില്ലാ ടി.ബി. സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗമുക്ത പഞ്ചായത്ത് അവാർഡ് വിതരണവും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ബി. സന്തോഷ് അധ്യക്ഷനായി. കാസർകോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എ. അരുൺകുമാർ ദിനാചരണ സന്ദേശം നടത്തി. ഡോ. പി.വി. അരുൺ വിഷയാവതരണം നടത്തി. എ.ആർ.ടി. നോഡൽ ഓഫീസർ ഡോ. ജനാർദന നായ്‌ക്‌, ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പ്രവീൺ, എൽ.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടർ കെ.വി. ഹരിദാസ്, ഡോ. ലക്ഷ്മി, എം. ചന്ദ്രൻ, ഫ്‌ളോറി ജോസഫ്, രഞ്ജിത്ത് ബാബു, ഡോ. ആരതി രഞ്ജിത്ത്, അജിത് സി. ഫിലിപ്പ് എന്നിവർ സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ഷയരോഗമുക്ത പഞ്ചായത്ത്: സുവർണനേട്ടത്തിന്റെ തിളക്കത്തിൽ ബെള… | Boolokam