കോഴിക്കോട് : മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല കർഷകപുരസ്‌കാരസമർപ്പണവും കർഷകസെമിനാറും സംഘടിപ്പിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ സി. അനിൽകുമാറിന് ജില്ലയിലെ ഈ വർഷത്തെ മികച്ച ക്ഷീരകർഷകനുള്ള പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. രമാദേവി പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാരസമർപ്പണവും നിർവഹിച്ചു. To advertise here, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി.എം. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സിബി കെ. ചാക്കോ, പ്രോജക്ട് ഓഫീസർ ഡോ. ആർ.കെ. സ്‌നേഹരാജ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനിൽകുമാർ, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ. ശ്രീഗീത എസ്. നായർ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ.എം. മനോജ് ലാൽ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. സി.കെ. ഫസലുറഹ്‌മാൻ എന്നിവർ സംസാരിച്ചു. കട്ടിപ്പാറ വെറ്ററിനറി സർജൻ ഡോ. എം. മുഹമ്മദ് ആസിഫ് മൃഗസംരക്ഷണ-ക്ഷീരമേഖലയിലെ സംരംഭങ്ങളെക്കുറിച്ച് ക്ലാസെടുത്തു. Published: 25 Mar 2026, 03:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
