പുല്ലാട് : ശ്രീവിവേകാനന്ദ ഹൈസ്കൂളിൽ കോയിപ്രം ബ്ലോക്ക് ക്ഷീരവികസന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, ക്ഷീരമേഖലയെപ്പറ്റി കുട്ടികളിൽ കൂടുതൽ അവബോധം വളർത്തുന്നതിനായി സ്റ്റുഡൻറ് ഡയറി ക്ലബ് പ്രവർത്തനമാരംഭിച്ചു. ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനിത ക്ലബ്ബ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡൻറ് കെ.ജി. രാജേന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. പുതിയ തലമുറയ്ക്ക് ക്ഷീരമേഖയെ പരിചയപ്പെടുത്തുന്നതിനും താത്‌പര്യം വളർത്തുന്നതിനുമായാണ് ക്ലബ് രൂപവത്‌കരിച്ചിട്ടുള്ളത്. 40 കുട്ടികൾ അംഗങ്ങളാണ്. ഇവർക്ക് പശുപരിപാലനം, പാൽ ഉത്‌പന്നനിർമാണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകുകയും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കാൻ അവസമൊരുക്കുകയും ചെയ്യും. ക്ഷീരവികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ വിജി വിശ്വനാഥ് മുഖ്യപ്രഭാഷണം നടത്തി. കോയിപ്രം ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ജി. ബിന്ദുദേവി പദ്ധതി വിശദീകരിച്ചു. പ്രഥമാധ്യാപകൻ സുധീർ ചന്ദ്രൻ, പുല്ലാട് ക്ഷീരസംഘം പ്രസിഡൻറ് കെ.ആർ. മോഹനൻ, ഡയറി ഫാം ഇൻസ്ട്രക്ടർ ഒബി ആർ. നായർ, അധ്യാപികമാരായ ജി. രേണുക, ബിന്ദു കെ. നായർ, കെ.ജി. ശ്രീലത, ക്ലബ് കോഡിനേറ്റർ അനഘാ രാജ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി ക്വിസ് മത്സരവും വിവിധ പാലുത്‌പന്നങ്ങളുടെ പ്രദർശനവും നടത്തി. To advertise here, Published: 27 Mar 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ക്ഷീരമേഖലയുടെ അറിവുകൾ സ്വന്തമാക്കി കർഷകരാകാൻ വിദ്യാർഥികളും
M
MathrubhumiSource Link
about 1 month ago