മോഷ്ടിച്ചതെന്ന് പോലീസ് To advertise here, തിരുപ്പൂർ : നാലു ക്ഷേത്രമണികളും തൂക്കുവിളക്കുമായി യുവാവിനെ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ പിടികൂടി. ഉദുമൽപേട്ട സ്വദേശി ശരവണകുമാറിനെയാണ് (43) ധാരാപുരം നിയോജകമണ്ഡലത്തിലെ ഫ്ളയിങ് സ്ക്വാഡ് ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടിയത്. ധാരാപുരത്തിനടുത്ത് സൂര്യനല്ലൂരിൽ വാഹനപരിശോധന നടത്തുമ്പോഴാണ് ശരവണകുമാർ ബൈക്കിലെത്തിയത്. ബൈക്കിൽ ഒരുവലിയ ബാഗിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ വണ്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ വേഗത്തിലോടിച്ചുപോയി. തുടർന്ന്, ഫ്ളയിങ് സ്ക്വാഡ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിശദമായി ചോദ്യംചെയ്തപ്പോൾ, കുണ്ടടത്തിനടുത്തുള്ള ഒരു ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ചതാണെന്ന് ശരവണകുമാർ മൊഴി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ ഒരുവീട്ടിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻപോയപ്പോൾ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽക്കയറി മോഷ്ടിച്ചതാണെന്നും പറയുന്നു. തുടർന്ന്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കുണ്ടടം പോലീസിനെ വിവരമറിയിച്ചു. പോലീസ് മോഷണക്കേസ് രജിസ്റ്റർചെയ്ത് ശരവണകുമാറിനെ അറസ്റ്റുചെയ്തു. Published: 25 Mar 2026, 02:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ക്ഷേത്രമണികളും വിളക്കുമായി യുവാവ് അറസ്റ്റിൽ
M
MathrubhumiSource Link
about 2 months ago