ക്ഷേത്രോത്സവത്തിനിടെ പോലീസിനുനേരേ ലഹരിസംഘത്തിന്റെ ആക്രമണം

ക്ഷേത്രോത്സവത്തിനിടെ പോലീസിനുനേരേ ലഹരിസംഘത്തിന്റെ ആക്രമണം

M
MathrubhumiSource Link
പോലീസുകാരന് പരിക്ക് To advertise here, മാന്നാർ : എണ്ണയ്ക്കാട് പെരിങ്ങലിപ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ പോലീസിനുനേരേ ലഹരിസംഘത്തിന്റെ ആക്രമണം. ഡ്യൂട്ടിയിലുണ്ടായിരുന്ന മാന്നാർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.എം. വിനീതിനാണ് മർദനമേറ്റത്. അക്രമത്തിൽ പോലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം കൊട്ടാരത്തിൽ പീടികയിൽ അഭിജിത്തിനെ(25) പോലീസ് കസ്റ്റഡിയിലെടുത്തു. എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം ശ്രീഭുവനേശ്വരീ ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവത്തോടനുബന്ധിച്ചായിരുന്നു സംഭവം. കെട്ടുകാഴ്ചകൾക്കുശേഷം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച യുവാക്കളെ പോലീസ് പിരിച്ചുവിടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കസ്റ്റഡിയിലായ അഭിജിത്തിന്റെ കൈവശം പോലീസ് കഞ്ചാവുപൊതി കണ്ടെത്തിയത്. തുടർന്ന് ഇയാളെ പോലീസ് ജീപ്പിൽക്കയറ്റാൻ ശ്രമിക്കുന്നതിനിടെ അവിടെ കൂടിയവർ പോലീസിനെതിരേ തിരിയുകയും അറസ്റ്റ് തടസ്സപ്പെടുത്തുകയുമായിരുന്നു. അക്രമികൾ സിവിൽ പോലീസ് ഓഫീസർ വിനീതിനെ കഴുത്തിനു കുത്തിപ്പിടിച്ച് മർദിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഇതിനുപുറമേ, മാന്നാർ പോലീസ് സ്റ്റേഷനിലെ സി.ആർ.വി. വാഹനത്തിന്റെ സൈഡ് ബീഡിങ് ഉൾപ്പെടെ നശിപ്പിച്ചു. മർദനത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. Published: 01 Apr 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ഷേത്രോത്സവത്തിനിടെ പോലീസിനുനേരേ ലഹരിസംഘത്തിന്റെ ആക്രമണം —… | Boolokam