പെരുവനന്താനം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി വികാരി അറസ്റ്റിലായി. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷിനെയാണ് പെരുവന്താനം പോലീസ് പിടികൂടിയത്. ഫെബ്രുവരി ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. To advertise here, പള്ളിമേടയിൽ വെച്ചാണ് പുരോഹിതന്റെ ഭാഗത്തുനിന്ന് പീഡനശ്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലിങിനായി എത്തിയ പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. വിവരം പെൺകുട്ടി ഉടൻ തന്നെ വീട്ടുകാരെ അറിയിക്കുകയും തുടർന്ന് പെരുവന്താനം പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി ഉയർന്നതോടെ പുരോഹിതൻ ഒളിവിൽ പോയെങ്കിലും പെരുവന്താനം സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം വേളാങ്കണ്ണിയിൽ എത്തി പ്രതിയെ പിടികൂടി. പ്രതിയെ നാട്ടിലെത്തിച്ച് നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു. Published: 16 Mar 2026, 03:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുരോഹിതൻ അറസ്റ്റിൽ
M
MathrubhumiSource Link
about 2 months ago