കർണാടക ഗവർണർക്കുനേരേ പ്രക്ഷോഭത്തിനിറങ്ങി കന്നഡ അനുകൂല സംഘടന

കർണാടക ഗവർണർക്കുനേരേ പ്രക്ഷോഭത്തിനിറങ്ങി കന്നഡ അനുകൂല സംഘടന

M
MathrubhumiSource Link
ഹിന്ദി ഗ്രേഡിങ്ങിലെ എതിർപ്പ് To advertise here, ബെംഗളൂരു : കർണാടക ഗവർണർ താവർചന്ദ് ഗഹ്‌ലോത് ഹിന്ദിഭാഷയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നെന്നാരോപിച്ച് പ്രക്ഷോഭത്തിനിറങ്ങി കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടത്തിയ സമരത്തിൽ ഒട്ടേറെപ്പേർ പങ്കെടുത്തു. ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്വം മറികടന്ന് പ്രവർത്തിക്കുന്നെന്നും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസനയത്തിൽ ഇടപെടുന്നെന്നും അവർ ആരോപിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഹിന്ദി ഉൾപ്പെടെയുള്ള മൂന്നാംഭാഷയ്ക്ക് മാർക്കിടാതെ ഗ്രേഡിങ് സമ്പ്രദായം ഏർപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഗവർണർ ചീഫ്സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതാണ് കന്നഡ അനുകൂല സംഘടനയെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്ത് ഹിന്ദി പ്രോത്സാഹിപ്പിക്കാനാണ് ഗവർണറുടെ നീക്കമെന്ന് സമരക്കാർ ആരോപിച്ചു. ഗവർണർ കന്നഡികരുടെ അഭിലാഷങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നും അദ്ദേഹത്തെ കേന്ദ്രസർക്കാർ ഉടൻ തിരിച്ചുവിളിക്കണമെന്നും സമരത്തിന് നേതൃത്വംനൽകിയ കർണാടക രക്ഷണ വേദികെ പ്രസിഡന്റ് ടി.എ. നാരായണഗൗഡ ആവശ്യപ്പെട്ടു. വിദ്യാഭ്യാസനയം നിർണയിക്കാൻ സംസ്ഥാനസർക്കാരിനുമാത്രമേ അധികാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. Published: 07 Apr 2026, 12:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കർണാടക ഗവർണർക്കുനേരേ പ്രക്ഷോഭത്തിനിറങ്ങി കന്നഡ അനുകൂല സംഘടന… | Boolokam