കർണാടകത്തിൽ തക്കാളിവില കുത്തനെ ഇടിഞ്ഞു

കർണാടകത്തിൽ തക്കാളിവില കുത്തനെ ഇടിഞ്ഞു

M
MathrubhumiSource Link
പശ്ചിമേഷ്യൻ സംഘർഷം To advertise here, ബെംഗളൂരു : പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കയറ്റുമതിയും ആഭ്യന്തരവിൽപ്പനയും കുറഞ്ഞതോടെ കർണാടകത്തിൽ തക്കാളിവില കുത്തനെ ഇടിഞ്ഞു. മുമ്പ് 800-1000 രൂപയ്ക്ക് വിറ്റിരുന്ന ഒരു പെട്ടി തക്കാളിയുടെ വില ഇപ്പോൾ 100 രൂപയായി കുറഞ്ഞിരിക്കയാണ്. കർണാടകത്തിൽനിന്ന് പ്രധാനമായും തക്കാളി കയറ്റുമതി ചെയ്യുന്ന ദുബായ് അടക്കുള്ള ഗൾഫ് നാടുകളിലേക്കുള്ള വിൽപ്പന കുറഞ്ഞതാണ് തിരിച്ചടിയായത്. പാചകവാതകപ്രതിസന്ധി ആഭ്യന്തര വിൽപ്പനയെയും ബാധിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിതരണം തടസ്സപ്പെട്ടതോടെ സംസ്ഥാനത്ത് ഹോട്ടലുകളിൽ പലതും അടച്ചിട്ടിരിക്കയാണ്. പ്രവർത്തിക്കുന്ന ഹോട്ടലുകൾ വിഭവങ്ങൾ വെട്ടിക്കുറച്ചു. അതിനാൽ, ഹോട്ടലുകളിലേക്കുള്ള വിൽപ്പനയിൽ വലിയ ഇടിവുണ്ടായി. ഇതും തക്കാളിവില കുത്തനെ കുറയാൻ കാരണമായി. Published: 26 Mar 2026, 12:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കർണാടകത്തിൽ തക്കാളിവില കുത്തനെ ഇടിഞ്ഞു — Mathrubhumi | Bool… | Boolokam