ഹൈദരാബാദ്: വിദ്വേഷപ്രസംഗങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന ബില്ലുമായി തെലങ്കാന സർക്കാർ. ‘തെലങ്കാന വിദ്വേഷപ്രസംഗ നിരോധനബിൽ 2026’ നിയമമന്ത്രി ഡി. ശ്രീധർ ബാബു നിയമസഭയിൽ അവതരിപ്പിച്ചു. കർണാടകയ്ക്കുശേഷം ഇത്തരമൊരു നിയമം കൊണ്ടുവരുന്ന സംസ്ഥാനമാണ് തെലങ്കാന. To advertise here, വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരുവർഷം മുതൽ ഏഴുവർഷംവരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റം ആവർത്തിക്കുന്നവർക്ക് രണ്ടുമുതൽ പത്തുവർഷംവരെ തടവും ഒരു ലക്ഷംരൂപ പിഴയും ബില്ലിൽ വ്യവസ്ഥചെയ്യുന്നു. വിദ്വേഷപ്രസംഗം ജാമ്യമില്ലാകുറ്റമായിരിക്കും. വിദ്വേഷപ്രസംഗം തടയുന്നതിന് നിലവിലുള്ള നിയമം പര്യാപ്തല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കർശനവ്യവസ്ഥയോടെ പുതിയബിൽ അവതരിപ്പിച്ചത്. സംഘർഷത്തിനും കലാപത്തിനും ഇടയാക്കുന്ന വിദ്വേഷപ്രസംഗം നിരോധിക്കുന്ന നിയമം കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ബില്ലവതരിപ്പിച്ചത്. ഇതോടൊപ്പം ഗിഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന ബില്ലും അവതരിപ്പിച്ചു. തൊഴിലാളികളുടെ രജിസ്‌ട്രേഷൻ, സാമൂഹികസുരക്ഷ, ക്ഷേമനിധിബോർഡ് രൂപവത്കരണം എന്നിവ ഉറപ്പാക്കുന്നതാണ് ബിൽ. Content Highlights: Introduction of the Telangana Anti-Hate Speech Bill 2026., Mandatory imprisonment ranging from 1 to 10 years based on offense severity., Non-bailable offense classification for hate speech., Introduction of a separate bill for Gig Worker welfare and social security. Published: 30 Mar 2026, 07:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയും, വിദ്വേഷ പ്രസംഗം കുറ്റകരമാക്കും; ഏഴുവർഷംവരെ തടവ്, ബിൽ സഭയിൽ
M
MathrubhumiSource Link
about 1 month ago