പൂക്കോട്ടുംപാടം : കൃഷിയിടത്തിൽനിന്ന് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്. അമരമ്പലം പഞ്ചായത്തിലെ ടി.കെ. കോളനിയിൽ ചൊവ്വാഴ്‌ച വൈകീട്ട് ആറുമണിയോടെയാണു സംഭവം. To advertise here, മുണ്ടേരി അപ്പൻകാപ്പ് സ്വദേശി ടി.കെ കോളനിയിൽ താമസിക്കുന്ന വെള്ളുത്തേടത്ത് ദാസനാണ് (54) പരിക്കേറ്റത്. കോയിപ്ര മലവാരത്തിലെ സ്വകാര്യ കൃഷിയിടത്തിൽനിന്നു ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു.പൂന്തോട്ടംകടവിലെ പുഴയിൽനിന്ന് മുഖം കഴുകുന്ന സമയം സമീപത്തെ ഈറ്റക്കാട്ടിൽനിന്ന ആന ദാസന്റെ പിറകിലൂടെ തുമ്പിക്കൈ ചുറ്റിപ്പിടിച്ച് എടുത്തെറിയുകയായിരുന്നു. കൂടെ സഹോദരനടക്കം മറ്റു തൊഴിലാളികളുമുണ്ടായിരുന്നെങ്കിലും ഈറ്റക്കാട്ടിൽ മറഞ്ഞുനിന്ന ആനയെ ഇവരും കണ്ടിരുന്നില്ല. ആന ആക്രമിച്ചതോടെ കൂടെയുള്ളവർ ഓടിരക്ഷപ്പെട്ടു. പിന്നീട് ആനയെ പിന്തിരിപ്പിച്ചാണ് ഇവർ അടുത്തെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് ദാസനെ സ്വകാര്യവ്യക്തിയുടെ ജീപ്പിൽ പൂന്തോട്ടക്കടവിലെ വനം ഔട്ട്പോസ്റ്റിലെത്തിച്ചു. അവിടെനിന്ന് വനം വകുപ്പിന്റെ വാഹനത്തിൽ പൊട്ടിക്കല്ലിലും തുടർന്ന് ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലുമെത്തിച്ചു. പരിക്ക് ഗുരുതരമല്ലെങ്കിലും കൂടുതൽ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. Published: 18 Mar 2026, 03:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കർഷകത്തൊഴിലാളിക്കുനേരേ കാട്ടാനയുടെ ആക്രമണം
M
MathrubhumiSource Link
about 2 months ago