കർഷകരെ തുണയ്ക്കാതെ ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്‌ജ്‌

കർഷകരെ തുണയ്ക്കാതെ ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്‌ജ്‌

മമ്പാട് : കാർഷികമേഖലയിൽ ജലസേചനസൗകര്യംകൂടി ലക്ഷ്യമിട്ട് തുടങ്ങിയ ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്‌ജിൽ ജലസേചനപദ്ധതി ലക്ഷ്യംകണ്ടില്ല. ചാലിയാറിനു കുറുകേ മമ്പാട്-ബീമ്പുങ്ങൽ ഓടായിക്കൽ കടവുകളെ ബന്ധിപ്പിച്ച് 10 വർഷം മുൻപാണ് 50 കോടിയോളം രൂപ ചെലവിൽ റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ നിർമിച്ചത്. To advertise here, ഗ്രാമീണമേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ യാത്രാക്ലേശത്തിനു അറുതിയായെങ്കിലും കർഷകപദ്ധതി വെളിച്ചംകണ്ടില്ല. പാലത്തിന്റെ ഒരുഭാഗത്ത് വെള്ളം കെട്ടിനിർത്തുന്നുണ്ടെങ്കിലും ജലസേചനപദ്ധതിക്ക് ഒരുതുള്ളിപോലും ലഭിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. അഞ്ചുമീറ്ററോളം ഉയരത്തിൽ ജലസംഭരണത്തിന് സൗകര്യമുണ്ടിവിടെ. എന്നാൽ കാർഷികമേഖലയിലെ ജലസേചനസൗകര്യങ്ങൾക്കായി ആദ്യഘട്ടത്തിൽ ചെറുകിട ജലസേചനവകുപ്പ് ആവിഷ്‌കരിച്ച 13.5 കോടി രൂപയുടെ പദ്ധതിയാണ് വെള്ളത്തിലായത്. പ്രാഥമിക നടപടികൾ അധികൃതർ നേരത്തെ സ്വീകരിച്ചിരുന്നെങ്കിലും തുടർന്ന് നടപടികൾ നിലച്ചു. സർവേ നടപടികൾക്കും പമ്പ് ഹൗസ്, കിണർ, പമ്പ് ഹൗസ് കെട്ടിടം, വൈദ്യുതീകരണം, കനാലുകളിലൂടെ വെള്ളമെത്തിക്കൽ തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെട്ടിരുന്നത്. ഈ പ്രവൃത്തിക്ക് അടങ്കൽ തയ്യാറാക്കിയെങ്കിലും തുടർനടപടികളുണ്ടായില്ല. ടാണ കടവിൽ പമ്പ്ഹൗസും കിണറും ഒരുക്കി നടുവക്കാട് കാട്ടുപൊയിൽ, കാട്ടുമുണ്ട, പന്തലിങ്ങൽ മേപ്പാടം തുടങ്ങിയ മേഖലകളിലെ കൃഷിയിടങ്ങളിലേക്ക് കനാൽവഴി വെള്ളമെത്തിക്കുന്നതായിരുന്നു ഒന്നാംഘട്ട പദ്ധതി. തുടർന്ന് കനാലുകൾ നീട്ടി കൂടുതൽ മേഖലകളിലേക്ക് ജലസേചന സൗകര്യമൊരുക്കാൻ തദ്ദേശസ്ഥാപനങ്ങൾ വഴി തുക അനുവദിച്ചും മറ്റും സാധിക്കുമെന്നുമായിരുന്നു വിലയിരുത്തൽ. എന്നാൽ മുഴുവൻ നടപടികളും പാടേ നിലച്ചെന്നാണ് കർഷകരുടെ പരാതി. ജലസേചനസൗകര്യം ഒരുക്കിയാൽ മേഖലയിലെ നെൽക്കൃഷിയും പച്ചക്കറിക്കൃഷിയും പരിപോഷിക്കാനാകുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ വേനൽക്കാലത്ത് ജലസേചനസൗകര്യമില്ലാത്തതിനാൽ മേഖലയിലെ കൃഷിയിടങ്ങൾ ചുരുങ്ങുകയാണ്. അതേസമയം കൃഷിയിടങ്ങൾ ചുരുങ്ങുംതോറും പദ്ധതി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടേറുമെന്നും അടിയന്തര നടപടികളാണ് വേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇനി വൈകരുത് കാർഷികമേഖലയുടെ അഭിവൃദ്ധികൂടി ലക്ഷ്യമിട്ടാണ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ നിർമിച്ചത്. എന്നാൽ ഇതുവരെ ഒരുതുള്ളി വെള്ളം കൃഷിയിടങ്ങളിലേക്കെത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മലയോരമേഖലയിലെ നൂറുകണക്കിനു കർഷകർക്ക് ജലസേചനപദ്ധതി രക്ഷയാകുമെന്ന കാര്യം ഓർക്കണം. വേനൽക്കാലത്ത് ജലസേചന സൗകര്യമില്ലാത്തതിനാൽ നിലവിൽ കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങൾ കാണണം. നല്ലൊരു പദ്ധതി മുൻപിലുണ്ടായിട്ടും പ്രയോജനപ്പെടുത്താനാകാത്ത സ്ഥിതിയാണുള്ളത്. കാർഷികമേഖലയുടെ രക്ഷയ്ക്ക് എല്ലാവരും ഒറ്റക്കെട്ടാകണം. കെ.ടി. റഷീദ് (കർഷകൻ) കർഷകരെ തുണയ്ക്കാതെ ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ ഷാജഹാൻ മമ്പാട് Published: 20 Apr 2026, 01:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കർഷകരെ തുണയ്ക്കാതെ ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ — Mat… | Boolokam