BoolokamBoolokam
കൽക്കെട്ട് ഇടിഞ്ഞു; മഴയത്ത് വഴി പുഞ്ചയിലാകുമോ

കൽക്കെട്ട് ഇടിഞ്ഞു; മഴയത്ത് വഴി പുഞ്ചയിലാകുമോ

M
MathrubhumiSource Link
തിരുവല്ല : മഴ കനത്താൽ വഴി പുഞ്ചനിലത്തിലേക്ക് ഇടിഞ്ഞുവീഴുമോയെന്ന ഭയത്തിലാണ് മംഗളത്തറ-കൈപ്പള്ളി റോഡരികിലെ താമസക്കാർ. പെരിങ്ങര പഞ്ചായത്തിലെ 15-ാം വാർഡുൾപ്പെടുന്ന ചാത്തങ്കരിയിലാണ് അപകടത്തിലായ വഴിയുള്ളത്. To advertise here, ഒരുവശത്തെ സംരക്ഷണഭിത്തിയുടെ അഞ്ചുമീറ്ററോളം ഇടിഞ്ഞ് പുഞ്ചയിൽ വീണു. 10 മീറ്ററോളം ഭാഗത്ത് ഭിത്തിയിൽ വിള്ളലുണ്ടായി. ടിപ്പർലോറികൾ വരുമ്പോൾ റോഡ് കൂടുതൽ ഇടിയാനുള്ള സാധ്യതയുമുണ്ട്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപ്പഞ്ചായത്തിലും നാട്ടുകാർ പലവട്ടം പരാതി നൽകി. ബ്ലോക്കിൽനിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും, തുടർനടപടി ഉണ്ടായിട്ടില്ല. വെള്ളപ്പൊക്കക്കാലത്ത് കനത്ത ഒഴുക്കുള്ള പുഞ്ചയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. Published: 04 May 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൽക്കെട്ട് ഇടിഞ്ഞു; മഴയത്ത് വഴി പുഞ്ചയിലാകുമോ — Mathrubhumi… | Boolokam