ആ ധുനിക യുദ്ധക്കളങ്ങളിൽ ഡ്രോണുകൾ വലിയ ഭീഷണിയാകുമ്പോൾ, അവയെ നേരിടാൻ വിലകൂടിയ പ്രതിരോധ മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് രാജ്യങ്ങൾക്കുണ്ടാക്കുന്നത്. ഇതിനെ മറികടക്കാൻ ചെലവ് കുറഞ്ഞ മിസൈലുകൾ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പുതിയ പ്രതിരോധ സ്റ്റാർട്ടപ്പുകൾ എന്ന് സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഇറാനിലെയും യുക്രൈനിലെയും യുദ്ധങ്ങളിൽ ഡ്രോണുകളുടെ ഉപയോഗമാണ് കൂടുതലും. വലിയ തോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിലകുറഞ്ഞ ഡ്രോണുകളെ വെടിവെച്ചിടാൻ ദശലക്ഷക്കണക്കിന് രൂപ വിലയുള്ള മിസൈലുകൾ ഉപയോഗിക്കുന്നത് പ്രതിരോധിക്കുന്ന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്നതാണ് അവ ഉയർത്തുന്ന പ്രതിസന്ധി. സാമ്പത്തികമായി എത്ര മികച്ച നിലയിലുള്ള രാജ്യമാണെങ്കിലും യുദ്ധം പിടിച്ചുകുലുക്കും. To advertise here, ഷാഹേദ്-136 പോലുള്ള ഏകദേശം 5,000 ഡോളർ മാത്രം വിലവരുന്ന ഡ്രോണുകളെ തകർക്കാൻ ലക്ഷക്കണക്കിന് ഡോളർവിലയുള്ള പേട്രിയറ്റ്(Patriot) അല്ലെങ്കിൽ സൈഡ്വൈൻഡർ(Sidewinder) മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നു. ഇറാനിലെ യുദ്ധത്തിന്റെ ആദ്യ നാല് ദിവസങ്ങളിൽ മാത്രം ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും നേരിടാൻ പെന്റഗൺ ഏകദേശം 5.7 ബില്യൺ ( ഏകദേശം 53407 കോടി രൂപ) ചിലവാക്കിയതായി കണക്കാക്കപ്പെടുന്നു. ഈ സാമ്പത്തിക ആഘാതം ഒരു യുദ്ധത്തിൽ വളരെ വലുതാണ്. കുറഞ്ഞ സമയംകൊണ്ട് ഡ്രോണുകൾ ഉണ്ടാക്കുന്ന ആഘാതം അതുയർത്തുന്ന നാശനഷ്ടങ്ങൾ മാത്രമല്ല, എതിരാളിയായ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേൽപ്പിക്കുന്ന ദീർഘകാല പരിക്കുകൾ തന്നെയാണ് ഇവയെ അപകടകാരികളാക്കുന്നത്. ഇത്തരം വിലകുറഞ്ഞ ഡ്രോണുകളെ നേരിടാൻ 10,000 ഡോളർ മാത്രം ചിലവുള്ള മിസൈലുകൾ വികസിപ്പിക്കാനാണ് സ്റ്റാർട്ടപ്പുകൾ ശ്രമിക്കുന്നത്. മിസൈലുകൾക്കായി പ്രത്യേക സങ്കിർണമായ ഗതിനിർണയ സംവിധാഭാഗങ്ങൾ നിർമ്മിക്കുന്നതിന് പകരം സ്മാർട്ട്‌ഫോണുകളിലും മറ്റും ഉപയോഗിക്കുന്ന സാധാരണ ഇലക്ട്രോണിക് ഭാഗങ്ങൾ ഉപയോഗിച്ചാണ് സ്റ്റാർട്ടപ്പുകൾ ഇത്തപം ഡ്രോണുകലെ നേരിടാനുള്ള പ്രതിരോധ മിസൈലുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ത്രിഡി പ്രിന്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മാസങ്ങൾക്കോ വർഷങ്ങൾക്കോ പകരം ഏതാനും മണിക്കൂറുകൾക്കുള്ളിൽ മിസൈലുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. അതിനാൽ വളരെ അധികം എണ്ണം കുറഞ്ഞ സമയത്തിനുള്ളിൽ നിർമിച്ചെടുക്കാം. ഇത് പ്രതിരോധ ചെലവ് മാത്രമല്ല, പ്രതിരോധിക്കാനുള്ള സമയം പോലും ലാഭിക്കുന്നു. ഇറാനിലെ യുദ്ധം ഇപ്പോൾ യുഎസ്സിൽ ഇത്തരം കമ്പനികളുടെ ഉദയത്തിന് വഴിതെളിയിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട കമ്പനിയാണ് പെർസിയസ് ഡിഫൻസ് (Perseus Defense). മുൻ നാസ എൻജിനീയർ ജേസൺ കോർണേലിയസ് സ്ഥാപിച്ച ഈ കമ്പനി, സൈഡ്വൈൻഡർ മിസൈലുകളുടെ ചെലവ് കുറഞ്ഞതും ചെറുതുമായ പതിപ്പുകൾ വികസിപ്പിക്കുകയാണ്. ഇതേപോലെ കാംബ്രിഡ്ജ് എയ്റോസ്പേസ് വികസിപ്പിക്കുന്ന സ്‌കൈഹാമർ (Skyhammer) മിസൈൽ ഏകദേശം 19 മൈൽ ദൂരപരിധിയിലുള്ള ഭീഷണികളെ നേരിടാൻ ശേഷിയുള്ളതാണ്. ഗൾഫ് രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളും ഇത്തരം കുറഞ്ഞ ചിലവിലുള്ള ആയുധങ്ങൾക്കായി വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മിസൈലുകളുടെ സങ്കീർണ്ണത കുറയ്ക്കുകയും വൻതോതിലുള്ള ഉൽപ്പാദനം സാധ്യമാക്കുകയും ചെയ്യുന്നതിലൂടെ ഡ്രോൺ ഭീഷണികളെ ഫലപ്രദമായും ലാഭകരമായും നേരിടാൻ കഴിയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പ്രതീക്ഷ. ഇന്ത്യയിലും ഈ രംഗത്തുള്ള ഗവേഷണങ്ങളുമായി സ്വകാര്യ സ്റ്റാർട്ടപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും രംഗത്തുണ്ട്. സൊളാർ ഡിഫൻസ് വികസിപ്പിച്ച ഭാർഗവാസ്ത്ര ചെലവ് കുറഞ്ഞ ഡ്രോൺ പ്രതിരോധം സാധ്യമാക്കുന്നു. 2025ൽ വിജയകരമായി പരീക്ഷിച്ച ഭാർഗവാസ്ത്ര ഡ്രോൺ പ്രതിരോധ മിസൈൽ സംവിധാനത്തിന് 10 കിലോമീറ്റർ ഉയരത്തിലുള്ള ഡ്രോണുകളെ വരെ ലക്ഷ്യമിടാനാകും. ഇവയെ 2.5 കിലോമീറ്റർ ഉയരത്തിൽവെച്ച് തകർക്കുകയും ചെയ്യും. Content Highlights: High cost of traditional interceptors vs. cheap drone threats., Use of smartphone components and 3D printing to slash production costs., Rise of defense startups like Perseus Defense and Skyhammer., India's Bhargavastra system success in 2026 drone defense. Published: 01 Apr 2026, 11:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഖജനാവ് കാലിയാക്കുന്ന ഡ്രോണുകൾ; യുഎസിനെ ഭയപ്പെടുത്തി 53,000 കോടിയുടെ നഷ്ടം
M
MathrubhumiSource Link
about 1 month ago