ഖത്തറിൽ പെരുന്നാൾ ദിനത്തിൽ ‘ഈദ് സ്നേഹപ്പൊതി’ നൽകി വനിതാ കൂട്ടായ്മയായ ‘നടുമുറ്റം’

ഖത്തറിൽ പെരുന്നാൾ ദിനത്തിൽ ‘ഈദ് സ്നേഹപ്പൊതി’ നൽകി വനിതാ കൂട്ടായ്മയായ ‘നടുമുറ്റം’

M
MathrubhumiSource Link
ദോഹ: പെരുന്നാൽ ദിനത്തിൽ മൂവായിരത്തിലധികം പേർക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി വനിതാ കൂട്ടായ്മയായ നടുമുറ്റം. ഖത്തറിൽ ദൂര സ്ഥലങ്ങളിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർ, പെരുന്നാൾ ദിനത്തിലും നിർബന്ധ സാഹചര്യത്താൽ ജോലിയിൽ തുടരേണ്ടി വരുന്ന ടാക്സി ഡ്രൈവർമാർ, ഗ്രോസറി ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ, ലേബർ ക്യാമ്പിലും മസറയിലും കഴിയുന്നവർ എന്നിങ്ങനെയുള്ളവരിലേക്കാണ്‌ To advertise here, നടുമുറ്റം പ്രവർത്തകർ ഈദ് സ്നേഹപൊതിയുമായി എത്തിയത്. ഈദ് സ്നേഹപ്പൊതികൾ നടുമുറ്റം പ്രവർത്തകരും പ്രവാസി വെൽഫെയർ വളണ്ടിയർമാരും ചേർന്ന് താമസ സ്ഥലങ്ങളിൽ എത്തിച്ച് നൽകി. നടുമുറ്റം പ്രസിഡന്റ് സന നസീം സ്നേഹപ്പൊതി കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്തിമ തസ്‌നീം, ഈദ് സ്നേഹപ്പൊതി ജനറൽ കൺവീനറും നടുമുറ്റം വൈസ് പ്രസിഡന്റുമായ സുമയ്യ താസീൻ, വൈസ് പ്രസിഡണ്ട് സജ്ന സാക്കി, സെക്രട്ടറിമാരായ ജുമാന, ജമീല മമ്മു, കമ്യൂണിറ്റി സർവീസ് കൺവീനർ ജോളി തോമസ്, ട്രഷറർ അജീന അസീം, സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ലത കൃഷ്ണ, സക്കീന അബ്ദുല്ല, ഫൗസിയ മനാഫ്, റിനിഷ റനീഷ്, ഫരീദ മമ്മു, റെജുല ഷഫീഖ്, ഹുമൈറ ഫൈസൽ, വിദ്യ പ്രഹ്ലാദ്, റൂബി അൻവർ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാത്തിമ ഹാരിസ്, അൻസൽന, ഭവ്യ, രജിഷ, സുഫൈറ ഭാനു, ഫസീല, സേതു ലക്ഷ്മി, ഹിബ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ സ്നേഹപ്പൊതി വിതരണത്തിന് നേതൃത്വം നൽകി. പെരുന്നാൾ ദിനത്തിൽ പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ നടുമുറ്റം ഈദ് സ്നേഹപൊതി പദ്ധതി വർഷങ്ങളായി നടപ്പിലാക്കി വരികയാണ്. റമദാനിന്റെ അവസാന ദിവസങ്ങളിലായി നടുമുറ്റത്തിന്റെ ഖത്തറിലെ വിവിധ ഏരിയ കമ്മറ്റികളിലൂടെ ആവശ്യക്കാരുടെ വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ച ശേഷമാണ് വിതരണത്തിനായുള്ള ഭക്ഷണം തയ്യാറാക്കുന്നത്. നടുമുറ്റത്തിന്റെ പ്രവർത്തകർക്ക് പുറമെ അഭ്യുതയകാംഷികളുടെയും സഹകരണത്തോടെയാണ്‌ പദ്ധതി സാക്ഷാൽക്കരിക്കുന്നത്.  

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖത്തറിൽ പെരുന്നാൾ ദിനത്തിൽ ‘ഈദ് സ്നേഹപ്പൊതി’ നൽകി വനിതാ കൂട… | Boolokam