ഖത്തർ അമീർ‌ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഒമാൻ സന്ദർശിച്ച് മടങ്ങി

ഖത്തർ അമീർ‌ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഒമാൻ സന്ദർശിച്ച് മടങ്ങി

മസ്കറ്റ്: ഖത്തർ അമീർ‌ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഒമാൻ സന്ദർശിച്ച് മടങ്ങി. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായാണ് അമീർ ഒമാനിലെത്തിയത്. അൽബറക പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അമീർ കൂടിക്കാഴ്ച നടത്തി. To advertise here, ഇന്ന് ഉച്ചയോടെയാണ് മസ്കറ്റിലെ റോയൽ എയർപോർട്ടിൽ ഖത്തർ അമീർ എത്തിയത്. സഹൃദ സന്ദർശനത്തിനെതിയ അദ്ദേഹത്തെ സുൽത്താൻ നേരിട്ടെത്തി സ്വീകരിച്ചു. . റോയൽ ഗാർഡ് ഓഫ് ഒമാന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് അൽ ബറക കൊട്ടാരത്തിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ഇല്ലാതാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ചർച്ചയായി.ഇതിനായി അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രമങ്ങൾ നടക്കണം. ഊർജ്ജ വിതരണവും വ്യാപാരവും തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും. നിലവിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ചർച്ചയിൽ ഇരുനേതാക്കളും പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരം, ഊർജ്ജ വിപണി, സാമ്പത്തിക സ്ഥിരത എന്നിവയിൽ മേഖലയിലെ സംഘർഷം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ഇതെല്ലാം ദോഷകരമായി ബാധിക്കുന്നതാണെന്നും നേതാക്കൾ വിലയിരുത്തി. ഔദ്യോഗിക ചർച്ചകൾക്ക് പുറമെ, ഒമാനും ഖത്തറും തമ്മിലുള്ള സഹോദരബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ തേടുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. വൈകീട്ടോടെ മസ്‌കറ്റ് റോയൽ എയർപോർട്ടിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് അമീറിന് യാത്രയയപ്പ് നൽകിയത്. ഒമാനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഖത്തർ അമീറിന്റെ ഒമാൻ സന്ദർശനം. Published: 17 Apr 2026, 12:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖത്തർ അമീർ‌ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഒമാൻ സന്ദർശിച്ച് മടങ്… | Boolokam