ഖരമാലിന്യച്ചട്ടം: പഞ്ചായത്ത് മെന്പർമാർക്ക് ജോലി കൂടും; ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടിക്കും വ്യവസ്ഥ

ഖരമാലിന്യച്ചട്ടം: പഞ്ചായത്ത് മെന്പർമാർക്ക് ജോലി കൂടും; ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടിക്കും വ്യവസ്ഥ

തിരുവനന്തപുരം: പുതിയ ഖരമാലിന്യച്ചട്ടപ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്വം കൂടും. വാർഡ് അംഗം, കൗൺസിലർ, മേയർ തുടങ്ങിയവർ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്ക് കൂടുതൽസമയം വിനിയോഗിക്കണം. മാലിന്യം വേർതിരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ബോധവത്കരണവും പൊതുനിരീക്ഷണവുമൊക്കെ ഇവരുടെ ചുമതലയാണ്. പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടിയുമെടുക്കും. To advertise here, 2016-ലെ ഖരമാലിന്യച്ചട്ടം ഭേദഗതി ചെയ്താണ് പുതിയവ്യവസ്ഥ ഏപ്രിൽ ഒന്നിന് നിലവിൽവന്നത്. വൻതോതിൽ മാലിന്യം ഉത്‌പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെ കണക്കെടുപ്പ് ശുചിത്വമിഷൻ നടത്തും. വീടുകൾ, തെരുവുകച്ചവടക്കാർ, ഗേറ്റഡ് കമ്യൂണിറ്റി (വില്ലകൾ, അപ്പാർട്ട്‌മെന്റുകൾ, ഫ്ളാറ്റുകൾ), വൻതോതിൽ മാലിന്യം തള്ളുന്നവർ എന്നിങ്ങനെ മാലിന്യ ഉത്‌പാദകരെ തരംതിരിച്ചിട്ടുണ്ട്. ഖരമാലിന്യച്ചട്ടം നടപ്പാക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതി രൂപവത്കരിച്ചു. മറ്റു നിർദേശങ്ങൾ ഉറവിടത്തിൽ മാലിന്യം തരംതിരിക്കുന്നത് ജൈവം, അജൈവം, സാനിറ്ററി, പ്രത്യേക പരിചരണം ആവശ്യമുള്ളവ എന്നിങ്ങനെ നാലുതരത്തിൽ. നിയമലംഘനത്തിന് ആദ്യം പിഴ, തുടർന്നും ലംഘിച്ചാൽ ക്രിമിനൽ നടപടി, ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടികൾ എന്നിങ്ങനെയാകും ശിക്ഷ. വ്യവസായ-ബയോമെഡിക്കൽ മാലിന്യം, ഇ-വേസ്റ്റ്, റേഡിയോ ആക്ടീവ് മാലിന്യം എന്നിവ പരിധിയിൽവരില്ല. ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ എന്നിവ പ്രത്യേകം പൊതിഞ്ഞ് ബിന്നിൽ നിക്ഷേപിക്കണം. തെരുവുകച്ചവടക്കാർ മാലിന്യം ശേഖരിക്കാൻ കണ്ടെയ്‌നറുകൾ ഉപയോഗിക്കണം. 5000 ചതുരശ്ര മീറ്ററിൽക്കൂടുതൽ വിസ്തീർണമുള്ള സ്ഥാപനങ്ങളും റെസിഡെന്റ്‌സ്‌ അസോസിയേഷനുകളും ഉറവിടമാലിന്യ സംസ്കരണം ഉറപ്പാക്കണം. 20,000 ചതുരശ്രമീറ്ററോ അതിലധികമോ വിസ്തീർണമുള്ള കെട്ടിടങ്ങൾ, ദിവസേന 40,000 ലിറ്ററോ അതിലധികമോ വെള്ളം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ, ദിവസം 100 കിലോഗ്രാമോ അതിലധികമോ മാലിന്യമുള്ള സ്ഥാപനങ്ങൾ എന്നിവ കേന്ദ്ര ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർചെയ്യണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖരമാലിന്യച്ചട്ടം: പഞ്ചായത്ത് മെന്പർമാർക്ക് ജോലി കൂടും; ഉദ്യ… | Boolokam