ഖുശ്ബുവിന്റെ മകൾ അവന്തിക മലയാളത്തിന്റെ വെള്ളിത്തിരയിൽ;അരങ്ങേറ്റം ആരംഭത്തിലൂടെ,ചിത്രീകരണം കഴിഞ്ഞു

ഖുശ്ബുവിന്റെ മകൾ അവന്തിക മലയാളത്തിന്റെ വെള്ളിത്തിരയിൽ;അരങ്ങേറ്റം ആരംഭത്തിലൂടെ,ചിത്രീകരണം കഴിഞ്ഞു

M
MathrubhumiSource Link
തെ ന്നിന്ത്യയിലെ ശ്രദ്ധേയ താരം നടി ഖുശ്ബുവിന്റേയും സംവിധായകൻ സുന്ദർ സിയുടേയും മകൾ അവന്തിക സുന്ദർ അഭിനയിക്കുന്ന ആദ്യ സിനിമയായ 'ആരംഭം' എന്ന ചിത്രം പാക്കപ്പായി. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങുന്നത്. To advertise here, ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ഭഗത് മാനുവൽ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, മണി ഷൊർണൂർ, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആർദ്ര മോഹൻ, മാസ്റ്റർ അർണവ്, ഹരി നമ്പൂതിരി, വിനയ, അനന്തപത്മനാഭൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ സെറ്റിൽ സുചിത്ര മോഹൻലാൽ അടുത്തിടെ സർപ്രൈസ് വിസിറ്റ് നടത്തിയിരുന്നത് വാർത്ത ആയിരുന്നു. കഥ, തിരക്കഥ, സംഭാഷണം: ജോസ്‌ലെറ്റ് ജോസഫ്, അജോയ് തമ്പി, ഛായാഗ്രഹണം: അജയൻ വിൻസെന്റ്, സംഗീതം: ഗോപി സുന്ദർ, എഡിറ്റർ: രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ: സാബു മോഹൻ, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം: സൂര്യ ശേഖർ, ഗാനരചന: ബി.കെ ഹരിനാരായണൻ, കോറിയോഗ്രാഫർ: രാജു സുന്ദരം, ദിനേശ് മാസ്റ്റർ, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: രാംജിത് പ്രഭാത്, ക്രിയേറ്റീവ് കാറ്റലിസ്റ്റ്: ദിവ്യ കൃഷ്ണ, പിആർഒ: ആതിര ദിൽജിത്ത്. Content Highlights: Avanthika Sundar makes her acting debut in the film Aarambham., The movie is directed by Sujesh Annie Eappan and produced by Studio Bella Ruh., The film features a massive ensemble cast including Saritha, Althaf Salim, and Indrans., Aarambham is a bilingual project releasing in both Tamil and Malayalam in 2026. Published: 04 Apr 2026, 05:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖുശ്ബുവിന്റെ മകൾ അവന്തിക മലയാളത്തിന്റെ വെള്ളിത്തിരയിൽ;അരങ്ങ… | Boolokam