വാണിയമ്പലം : കൂരാട് വരമ്പൻകല്ല് നൂറുത്തിബ്‌യാൻ ഹിഫ്ളുൽ ഖുർആൻ കോളേജിന്റെ 10-ാം വാർഷിക ശഹാദ ദാന സമ്മേളനം തുടങ്ങി. 'ഖുർആൻ: ഹൃദയ വെളിച്ചം' എന്ന പ്രമേയത്തിൽ പാറാഞ്ചേരി കുഞ്ഞിമുഹമ്മദ് ഹാജി നഗറിലാണ് ദ്വിദിന സമ്മേളനം. ഖബർ സിയാറത്തോടും പതാക ഉയർത്തലോടും കൂടിയാണ് പരിപാടികൾക്കു തുടക്കമായത്. കോളേജ് പ്രസിഡന്റ് ശൈഖുനാ പി. ഉസ്‌മാൻ ബാഖവി തഹ്‌ത്താനി പതാക ഉയർത്തി. ഉദ്ഘാടനസമ്മേളനത്തിൽ സ്വലാത്ത് മജ്‌ലിസ് നടന്നു. റഹീം വഹബി മാമ്പള്ളി, മുജീബ് മൗലവി പുവ്വത്തിക്കൽ, നിസാർ മൻശഇ, റശീദ് മുസ്‌ലിയാർ പെട്ടിക്കാട്ടിരി, ശംസീർ ബാഖവി, റബീഅ് മന്നാനി, സഈദ് ഫൈസി, യൂനുസ് നിസാമി എന്നിവർ പ്രസംഗിച്ചു. To advertise here, ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് അലംനൈ മീറ്റും വൈകീട്ട് അഞ്ചിന് സയ്യിദ് അബ്‌ദുൽ ഖയ്യൂം ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഖിൽഅ ദാനവും നടക്കും. രാത്രി എഴിന് സമാപന സമ്മേളനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനംചെയ്യും. സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, മൗലാനാ നജീബ് മൗലവി, ഉസ്താദ് സെയ്താലി മുസ്‌ലിയാർ മാമ്പുഴ, ഉസ്താദ് സുലൈമാൻ സഖാഫി മാളിയേക്കൽ, ഉസ്താദ് നവാസ് മന്നാനി പനവൂർ തുടങ്ങിയവർ പങ്കെടുക്കും. Published: 18 Apr 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
