മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' ബോക്‌സ് ഓഫീസിൽ വമ്പൻ ഓപ്പണിങ് നേടാനൊരുങ്ങുന്നു. കേരളത്തിലും സംസ്ഥാനത്തിന് പുറത്തും അഡ്വാൻസ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രമായെത്തുന്ന 'ആട് 3' പ്രീസെയിൽസ് ഓരോ മണിക്കൂറിലും കുതിക്കുകയാണ്. ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി നിൽക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ കോടികളുടെ അഡ്വാൻസ് ബുക്കിങ് ലഭിച്ചു കഴിഞ്ഞു. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമിക്കുന്നത്. 2026 മാർച്ച് 19-ന് ഈദ് റിലീസായാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുക. മലയാള സിനിമാപ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. To advertise here, അടുത്തിടെ പുറത്തുവന്ന, ചിത്രത്തിലെ ആദ്യഗാനവും സൂപ്പർഹിറ്റായി മാറിയതോടെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ വരവേൽക്കാനൊരുകുന്നത്. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്തച്ചുവടുകളുമായെത്തിയ 'സുൽത്താൻ' എന്ന ഗാനം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. സെൻസറിങ് പൂർത്തിയാക്കി ക്ലീൻ 'U' സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈർഘ്യം രണ്ടുമണിക്കൂർ 47 മിനിറ്റാണ്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നതെന്നതും പ്രേക്ഷകരുടെ ആവേശവും കൗതുകവും വർധിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്ന സൂചനയാണ് ട്രെയ്ലർ നൽകിയത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഓപ്പണിങ്ങാണ് ചിത്രം സ്വന്തമാക്കാനൊരുങ്ങുന്നത്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ ചെയ്യുന്നത്. 'ആട് ഒരു ഭീകര ജീവിയാണ്', 'ആട് 2' എന്നിവക്ക് ശേഷമെത്തുന്ന മൂന്നാംഭാഗം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്. 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' എന്ന ടൈറ്റിൽ ടാഗ്‌ലൈനിലൂടെ ചിത്രത്തിന്റെ അവസാനഭാഗത്തിന് ഇനി ഒരു പാർട്ട് കൂടെയുണ്ടാകുമെന്ന ഉറപ്പും അണിയറപ്രവർത്തകർ പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് 'ആട് 3' പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ '2018', അമ്പതുകോടി ക്ലബിൽ ഇടംപിടിച്ച 'മാളികപ്പുറം', 'രേഖാചിത്രം' തുടങ്ങിയവയും നിർമിച്ചിട്ടുള്ള കാവ്യാഫിലിം കമ്പനി 'ആട്' ഫ്രാൻഞ്ചൈസിലേക്കു കടന്നുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളേറെ വർധിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് 'ആട് 3'. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനയ് ബാബു, ഛായാഗ്രഹണം: അഖിൽ ജോർജ്, മ്യൂസിക്, ഒറിജിനൽ തീം: ഷാൻ റഹ്‌മാൻ, പശ്ചാത്തല സംഗീതം, ന്യൂ തീം: ഡോൺ വിൻസെന്റ്, എഡിറ്റർ: ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, മേക്കപ്പ്: റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, കിയേറ്റീവ് ഡയറക്ടർ: വിഷ്ണു ഭരതൻ, വിഎഫ്എക്‌സ് ഡയറക്ടർ: ജിഷ്ണു ആർ. ദേവ്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത റെക്കോർഡ്സ്), വരികൾ: മനു മഞ്ജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്: പ്രേംനാഥ്, റോബിൻ വർഗീസ്, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ് കളർ ഹബ്, കളറിസ്റ്റ്: ഷണ്മുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി: വിഷ്ണു എസ്. രാജൻ, ടൈറ്റിൽ ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ: എയ്‌സ്‌തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. Content Highlights: Aadu 3: Part 1 - One Last Ride is scheduled for a global Eid release on March 19, 2026. The film has already achieved record-breaking advance booking numbers on BookMyShow. Directed by Midhun Manuel Thomas, the movie features an ensemble cast led by Jayasurya. The film has received a clean 'U' certificate with a runtime of 2 hours and 47 minutes. Produced by Friday Film House and Kavya Film Company with high-end VFX and production design Published: 17 Mar 2026, 08:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഗംഭീര അഡ്വാൻസ് ബുക്കിങ്ങുമായി 'ആട് 3'; വ്യാഴാഴ്ച തിയേറ്ററുകളിൽ
M
MathrubhumiSource Link
about 2 months ago