ഗതാഗതക്കുരുക്കിലമർന്ന് നഗരവീഥികൾ

ഗതാഗതക്കുരുക്കിലമർന്ന് നഗരവീഥികൾ

M
MathrubhumiSource Link
കോഴിക്കോട് : പെരുന്നാൾത്തിമർപ്പിനിടെ ഗതാഗതക്കുരുക്കിലമർന്ന് നഗരവീഥികൾ. അവധിദിവസമായതിനാൽ ബീച്ചിലേക്കെത്തുന്നവരുടെ എണ്ണം ക്രമാതീതമായതോടെ കോതിപ്പാലംമുതൽ തോപ്പയിൽ ബീച്ചുവരെ ശനിയാഴ്ച വൈകീട്ട് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. To advertise here, ബീച്ചിനടുത്തുള്ള താത്കാലിക ഭക്ഷണശാലകളും മറ്റും ലക്ഷ്യംവെച്ചെത്തിയവരുടെ വണ്ടികൾകൊണ്ട് റോഡുകൾ നിറഞ്ഞു. ഗാന്ധി റോഡുമുതൽ ബൈപ്പാസുവരെയുള്ള റോഡിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മണിക്കൂറുകളോളം ഈ പ്രദേശങ്ങളിൽ വൻ തിരക്കനുഭവപ്പെട്ടു. സി.എച്ച്. പാലത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. നഗരകേന്ദ്രങ്ങളിലെല്ലാം വൻ ജനത്തിരക്കുണ്ടായി. മാവൂർ റോഡ്, മാങ്കാവ് തുടങ്ങിയ സ്ഥലങ്ങളെല്ലാം മണിക്കൂറുകളോളം വണ്ടികൾകൊണ്ട് വീർപ്പുമുട്ടി. പല പ്രധാനറോഡുകളും സ്തംഭിച്ചതായി ട്രാഫിക്‌ പോലീസ് പറഞ്ഞു. കുരുക്കഴിക്കാൻ പോലീസ് വളരെ പണിപ്പെട്ടു. മണിക്കൂറുകളെടുത്താണ് വഴികളിലെ കുരുക്കൊഴിവാക്കിയത്. മാനാഞ്ചിറയിലേക്കെത്തുന്ന റോഡുകൾ, ബീച്ചിലേക്കുള്ള റോഡുകൾ, മിഠായിത്തെരുവിലേക്കുള്ള റോഡുകൾ തുടങ്ങി എല്ലായിടത്തും കാൽനടപോലും സാധ്യമാകാത്തരീതിയിൽ വണ്ടികൾ നിരന്നു. പുതിയറ, സ്റ്റേഡിയം ജങ്ഷൻ, ഇന്ദിരാഗാന്ധി റോഡ്, ലുലുമാൾ, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്‌ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കുണ്ടായി. Published: 22 Mar 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗതാഗതക്കുരുക്കിലമർന്ന് നഗരവീഥികൾ — Mathrubhumi | Boolokam | Boolokam