ഗതാഗതക്കുരുക്കിൽ പാണ്ടിക്കാട് നഗരം

ഗതാഗതക്കുരുക്കിൽ പാണ്ടിക്കാട് നഗരം

പാണ്ടിക്കാട് : നട്ടുച്ചയ്ക്കും ഗതാഗതക്കുരുക്കിലമർന്ന് പാണ്ടിക്കാട് നഗരം. നാൽക്കവലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും രംഗത്തിറങ്ങിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. To advertise here, കനത്ത വെയിലിനെ വകവെക്കാതെ ഹോം ഗാർഡുകളും പോലീസും ഗതാഗതം നിയന്ത്രിക്കാനുണ്ടെങ്കിലും ചിലപ്പോഴൊക്കെ നാട്ടുകാരും ഓട്ടോ ടാക്സി തൊഴിലാളികൾ പോലും കൂടെച്ചേർന്നാലും കുരുക്കിന് അയവുണ്ടാകാറില്ല. രണ്ടു സംസ്ഥാനപാതകളും ഒരു അന്തഃസംസ്ഥാന പാതയും കടന്നുപോകുന്ന നഗരത്തിൽ വാഹനപ്പെരുപ്പവും കൂടുതലാണ്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്ക് ലോറികൾ, ദീർഘദൂര കെ.എസ്.ആർ.ടി.സി. ബസുകൾ, ഗൂഡല്ലൂരിൽ നിന്ന് ആതുരാലയ നഗരമായ പെരിന്തൽമണ്ണയിലേക്കുള്ള ആംബുലൻസുകൾ ഉൾെപ്പടെ കടന്നുപോകുന്ന ജങ്ഷനിൽ ഈ ഗതാഗതക്കുരുക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നത്. ബൈപ്പാസ് റോഡുകൾക്ക് വേണ്ടത്ര വീതിയില്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കുരുക്കു പരിഹരിക്കാൻ നടപടികൾ ഊർജിതമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. Published: 19 Apr 2026, 03:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗതാഗതക്കുരുക്കിൽ പാണ്ടിക്കാട് നഗരം — Mathrubhumi | Boolokam | Boolokam